പാലക്കാട് : ഒലവക്കോട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ വീണ് യുവാവിന് ഗുരുതര പരിക്ക്. പശ്ചിമബംഗാള്‍ കത്വ സ്വദേശി ഷാബിര്‍ ഷെഖിനാണ് (35) പരിക്കേറ്റത്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.സ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ ട്രെയിനിന് മുന്നില്‍ വീഴുകയായിരുന്നു.
യുവാവിന്റെ രണ്ടു കാലുകള്‍ക്കും ഗുരുതര പരിക്കേറ്റു. യുവാവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ട്രെയിനിന് മുന്നിലേക്ക് യുവാവ് വീഴാനുണ്ടായ സാഹചര്യം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: