ഝജ്ജാർ : ഹരിയാനയിലെ ഝജ്ജാറിൽ വിദേശ പൗരന്മാരെ പിടികൂടുന്നതിനായി പോലീസ് പ്രത്യേക പരിശോധന ആരംഭിച്ചു. ഇതുവരെ 174 ബംഗ്ലാദേശി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായ കുടുംബങ്ങളുടെ വിവരങ്ങൾ പരിശോധിക്കുന്ന തിരക്കിലാണ് പോലീസ്. ഈ പൗരന്മാരെ ഉടൻ നാടുകടത്തും. സംശയാസ്പദമായ ആളുകളെ കുറിച്ച് പോലീസിനെ അറിയിക്കണമെന്നും വാടകക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കണമെന്നും ഝജ്ജാർ പോലീസ് കമ്മീഷണർ ഡോ. രാജശ്രീ പറഞ്ഞു.
ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് റെയ്ഡ് നടത്തുകയും വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് വിവരം. ജില്ലയിലെ ഇഷ്ടിക ചൂളകളിലും ചേരികളിലും താമസിക്കുന്ന ബംഗ്ലാദേശികളാണ് പിടിയിലായത്. നഗരത്തിലെ ചേരികളിൽ താമസിക്കുന്ന കുടുംബങ്ങളെയും ചോദ്യം ചെയ്തിട്ടുണ്ട്, സംശയാസ്പദമായ എല്ലാ കുടുംബങ്ങളുടെയും രേഖകളും പരിശോധിച്ചുവരികയാണ്. ഇവരിൽ കൊടും ക്രിമിനലുകൾ ഉണ്ടാകാമെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
നിലവിൽ, അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരെ ഝജ്ജാറിലെ ഒരു ധർമ്മശാലയിൽ പാർപ്പിച്ചിരിക്കുകയാണ്. അവരെ നാടുകടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് കമ്മീഷണർ പറഞ്ഞു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകി .ആരുടെയെങ്കിലും ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ എന്തെങ്കിലും അനാസ്ഥ കണ്ടെത്തിയാൽ, അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും. ഇതുവരെ 174 ബംഗ്ലാദേശികളെ ജജ്ജാർ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ 58 പേർ പുരുഷന്മാരും 52 പേർ സ്ത്രീകളും 64 പേർ കുട്ടികളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: