മൂവാറ്റുപുഴ : വില്പനക്കായി എത്തിച്ച നാലരകിലോയോളം കഞ്ചാവുമായി അസം സ്വദേശി പിടിയിൽ. അസം നൗഗാവ് സ്വദേശി സഞ്ജിത്ത് ബിശ്വാസ് (26)നെയാണ് മൂവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വില്പനക്കായി കഞ്ചാവ് മൂവാറ്റുപുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ പായിപ്ര എസ്റ്റേറ്റ് പടിയിൽ എത്തിച്ചപ്പോഴാണ് പിടികൂടിയത്. റൂറൽ ജില്ല പോലീസ് മേധാവി എം ഹേമലതയുടെ നിർദേശനുസരണമായിരുന്നു പരിശോധന. അതിഥിത്തൊഴിലാളികൾക്കിടയിലായിരുന്നു വിൽപ്പന.
മൂവാറ്റുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി എം ബൈജുവിന്റെ മേൽനോട്ടത്തിൽ പ്രതിയെ പിടികൂടിയ സ്‌ക്വാഡിൽ എസ്ഐമാരായ എസ് എൻ സുമിത, പി സി ജയകുമാർ, കെ.കെ രാജേഷ് , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി എം ജമാൽ, സി.കെ മീരാൻ, സീനിയർ സിപിഓമാരായ ബിബിൽ മോഹൻ, ധനേഷ് ബി നായർ, ഷാൻ മുഹമ്മദ്,മഹേഷ് കുമാർ, സന്ദീപ് ടി പ്രഭാകർ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം നടത്തി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: