കൊൽക്കത്ത : പാകിസ്ഥാനിലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ ആക്രമണത്തിന് ശേഷം, ഭീകരതയ്‌ക്കെതിരായ തങ്ങളുടെ അചഞ്ചലമായ നിലപാട് ലോകത്തിന് മുന്നിൽ എത്തിക്കാനുള്ള ദൗത്യം ആരംഭിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ . പാകിസ്ഥാൻ എന്താണെന്ന് ലോകത്തിന് മനസ്സിലാക്കി കൊടുക്കാനും എല്ലാവരുടെയും മുന്നിൽ പാകിസ്ഥാന്റെ മുഖംമൂടി തുറന്നുകാട്ടാനുമുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നു. എന്നാൽ ഇതിനായി വിദേശത്ത് അയക്കുന്ന സംഘത്തിൽ ടിഎംസി എംപിമാരെ അയയ്‌ക്കില്ലെന്നാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞത്.
എൻഡിഎ മാത്രമല്ല, എല്ലാ പാർട്ടികളിൽ നിന്നുമുള്ള എംപിമാരുടെ ഒരു പ്രതിനിധി സംഘമാണ് ഇപ്പോൾ രൂപീകരിച്ചിരിക്കുന്നത്. അവർ ലോകരാജ്യങ്ങൾ സഞ്ചരിച്ച് പാക് ഭീകരതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ഭീകരതയെ പിന്തുണയ്‌ക്കുന്ന പാകിസ്ഥാന്റെ കപട മുഖം തുറന്നുകാട്ടുന്നതിനും, പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമായാണ് പ്രധാന രാജ്യങ്ങളിലേക്ക് സർവകക്ഷി പ്രതിനിധികളെ അയയ്‌ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത് . ഇത് പാകിസ്ഥാനെതിരായ രണ്ടാം ഘട്ട നയതന്ത്ര യുദ്ധമായാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പാർട്ടികൾ അവരുടെ എംപിമാരെ ഇതിനായി അയയ്‌ക്കാൻ സമ്മതിച്ചിട്ടുണ്ട്.
എന്നാൽ തങ്ങളുടെ ഒരു പാർട്ടി പ്രതിനിധിയെയും അയക്കില്ലെന്നാണ് മമത ബാനർജിയുടെ നിലപാട് . സർവകക്ഷി സംഘങ്ങളിൽ നിന്ന് വിട്ടുനിൽക്കാനുള്ള ടിഎംസിയുടെ തീരുമാനം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്, ഔദ്യോഗിക സന്ദർശനത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി ലോക്‌സഭാ എംപി യൂസഫ് പഠാനോട് ആവശ്യപ്പെട്ടു. പ്രതിനിധി സംഘങ്ങളിലൊന്നിൽ പത്താനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, അദ്ദേഹം നയതന്ത്ര നീക്കങ്ങളുടെ ഭാഗമാകില്ല. പാർട്ടി തങ്ങളുടെ തീരുമാനത്തിന് ഔദ്യോഗിക കാരണം വ്യക്തമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക