ന്യൂദൽഹി : പാകിസ്ഥാനുമായി സഹകരിച്ച് ചാരവൃത്തി നടത്തിയെന്നാരോപിച്ച് പിടിയിലായ യൂട്യൂബർ ജ്യോതി മൽഹോത്രയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് വന്നു. ജ്യോതി മൽഹോത്രയ്‌ക്ക് പാകിസ്ഥാനുമായുള്ള നിരവധി ബന്ധങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു. പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ എംബസിയിലേക്ക് കേക്ക് കൊണ്ടുപോകുന്ന വ്യക്തിയുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ജ്യോതി മൽഹോത്ര പാകിസ്ഥാനിലേക്ക് പോയപ്പോൾ എടുത്തതാണ് ഈ ചിത്രം. അവിടെ നടന്ന ഒരു പാർട്ടിയുടെ ഒരു വീഡിയോ അവർ നിർമ്മിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അതേ പാർട്ടിയിൽ വെച്ചാണ് ജ്യോതി ഈ കേക്കുമായി പോയ ആളെ കണ്ടുമുട്ടിയത്. ഈ ഫോട്ടോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ദൽഹിയിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് നിന്ന് ഞെട്ടിക്കുന്ന ഒരു ചിത്രം പുറത്തുവന്നിരുന്നു. ഇവിടെ ഒരാൾ കേക്ക് കൊണ്ടുവരുന്നത് കണ്ടു. മാധ്യമങ്ങൾ അയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരിച്ച് ഒന്നും പറഞ്ഞില്ല. എന്തിനാണ് കേക്ക് കൊണ്ടുവന്നതെന്ന് ചോദിച്ചപ്പോൾ അയാൾ ഒരു ഉത്തരവും നൽകിയില്ല.
അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ആ വ്യക്തിയോട് ആരാണെന്നും ആർക്കുവേണ്ടിയാണ് കേക്ക് കൊണ്ടുനടന്നതെന്നും എംബസിക്കുള്ളിൽ എന്തെങ്കിലും പാർട്ടി നടക്കുന്നുണ്ടോ എന്നും ആരാണ് കേക്ക് ഓർഡർ ചെയ്തത് എന്നും തുടങ്ങി നിരവധി ചോദ്യങ്ങൾ ചോദിച്ചു. പക്ഷേ ആ വ്യക്തി ഒരു ഉത്തരവും നൽകിയില്ല. അയാൾ നിശബ്ദമായി ചുറ്റിനടന്നു, പിന്നീട് എംബസിക്കുള്ളിലേക്ക് പോകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: