India

ഷിർദ്ദി സായിബാബാ മന്ദിരത്തിൽ പ്രണമിച്ച് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്

Published by

ഷിർദ്ദി (മഹാരാഷ്‌ട്ര): 1857 ലെ ഐതിഹാസികമായ സ്വാതന്ത്ര്യ പോരാട്ടത്തിന് ശേഷം ഭാരതത്തിൽ ആത്മീയനവോത്ഥാനത്തിന് പ്രേരണയായ ദിവ്യവിഭൂതികളിൽ ഒന്നാണ് ഷിർദ്ദി സായിബാബയുടെ സാന്നിധ്യമെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്.

സായിബാബ മന്ദിരത്തിൽ ദർശനം നടത്തിയതിന് ശേഷം സന്ദർശകപുസ്തകത്തിലാണ് സർസംഘചാലക് ഈ അഭിപ്രായം രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ സാധന സമാധിക്ക് ശേഷവും അനേകായിരങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് മോഹൻ ഭാഗവത് കുറിച്ചു.

സായി മന്ദിർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഗോരക്ഷ് ഗാഡിൽക്കൽ ഐ എസ് സർസംഘചാലകിനെ സ്വീകരിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by