India

ജ്യോതി മല്‍ഹോത്ര: പാക് സൈന്യം പാകിസ്ഥാന്റെ ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിത; ഇവര്‍ക്കെതിരെ കണ്ടെത്തിയത് 5 പ്രധാനകുറ്റങ്ങള്‍

പാകിസ്ഥാന്‍ സൈന്യം ഭാവി സ്വത്തായി വളര്‍ത്തിയെടുത്ത ചാരവനിതയാണ് പിടിയിലായ ജ്യോതി മല്‍ഹോത്ര. ഇവര്‍ക്കെതിരെ പ്രധാനമായും അഞ്ച് കുറ്റങ്ങളാണ് യുപിയിലെ ഹിസാറിലെ എസ് പി കണ്ടെത്തിയിരിക്കുന്നത്.

Published by

ന്യൂദല്‍ഹി: പാകിസ്ഥാന്‍ സൈന്യം ദീര്‍ഘകാലത്തേക്ക് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന  സ്വത്തായി  വളര്‍ത്തിയെടുത്ത ചാരവനിതയാണ് പിടിയിലായ ജ്യോതി മല്‍ഹോത്ര. ഇവര്‍ക്കെതിരെ പ്രധാനമായും അഞ്ച് കുറ്റങ്ങളാണ് ഹരിയാനയിലെ  ഹിസാറിലെ എസ് പി കണ്ടെത്തിയിരിക്കുന്നത്.
1, പാക് സൈന്യം വളര്‍ത്തിക്കൊണ്ടുവന്ന ദീര്‍ഘകാലത്തേക്കുള്ള ‘സ്വത്ത്’ ആയിരുന്നു ജ്യോതി മല്‍ഹോത്ര
ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായും നേരിട്ട് ബന്ധമില്ലെങ്കിലും ജ്യോതി മല്‍ഹോത്ര മറ്റ് യൂട്യൂബര്‍മാരുമായും ആഴത്തില്‍ ബന്ധം സ്ഥാപിക്കുകയും സൈന്യം സംബന്ധിച്ച നുണകള്‍ കലര്‍ത്തിയ ആഖ്യാനങ്ങളും കഥകളും യുട്യൂബ് വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. പൊതുവേ ദീര്‍ഘകാലത്തേക്കുള്ള ഒരു വിലപിടിച്ച സ്വത്തായാണ് പാകിസ്ഥാന്‍ സൈന്യം ജ്യോതി മല്‍ഹോത്രയെ കണ്ടതെന്ന് ഹിസാര്‍ എസ് പി ശശാങ്ക് കുമാര്‍ സാവന്‍ പറയുന്നു. ജ്യോതി മല്‍ഹോത്രയും മറ്റ് യുട്യൂബര്‍മാരും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പ്രവര്‍ത്തകരും ആയി ബന്ധം പുലര്‍ത്തിയിരുന്നു.

2.ഇന്ത്യാ പാക് ഏറ്റുമുട്ടല്‍ നടന്ന ദിവസങ്ങളില്‍ പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു
ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന ദിവസങ്ങളില്‍ ജ്യോതി മല്‍ഹോത്ര പാക് ഹൈകമ്മീഷന്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യ ഈ അപകടകാരിയായ ഉദ്യോഗസ്ഥനെ ഇന്ത്യയില്‍ നിന്നും പറത്താക്കിയിരുന്നു.
3. ട്രാവല്‍ വിത് ജോ എന്ന യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ജ്യോതി മല്‍ഹോത്ര പാകിസ്ഥാനില്‍ പല തവണയും ചൈനയില്‍ ഒരു തവണയും സന്ദര്‍ശനം നടത്തി. 2023ലാണ് ജ്യോതി മല്‍ഹോത്ര ആദ്യമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചത്. കമ്മീഷന്‍ ഏജന്‍റുമാര്‍ വഴി വിസ സംഘടിപ്പിക്കുകയായിരുന്നു. പാകിസ്ഥാനില്‍ എത്തിയ ശേഷം ഇവര്‍ ഇന്ത്യയിലെ‍ പാകിസ്ഥാന്‍ ഹൈകമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനായ ഡാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാനുമായി ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച ഇന്ത്യാ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ഡാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാനോട് 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ വിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ചാരപ്രവര്‍ത്തനത്തിന്റെ പേരിലും ഇന്ത്യയിലെ സൈനികനീക്കം അപ്പപ്പോള്‍ ഇയാള്‍ അറിയുന്നതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് ഡാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ടത്. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലെ ദാനിഷ് എന്ന എഹ് സാന്‍ ഉര്‍ റഹ്മാന്‍ എന്ന ഉദ്യോഗസ്ഥനോടാണ് ജ്യോതി മല്‍ഹോത്ര ഇന്ത്യന്‍ സേനയുടെ രഹസ്യവിവരങ്ങള്‍ കൈമാറിയിരിക്കുന്നത്.

4. ഇന്ത്യാ പാക് യുദ്ധത്തില്‍ പാകിസ്ഥാന് അനുകൂലമായി കഥകള്‍ ചമയ്‌ക്കുക എന്ന ലക്ഷ്യത്തിനായി പാകിസ്ഥാന്‍ ജ്യോതി മല്‍ഹോത്രയെ ഉപയോഗിച്ചു. അവര്‍ മറ്റ് യുട്യൂബ് ചാനല്‍ ഉടമകളുമായും ബന്ധപ്പെട്ടു. പിന്നീട് ഇവരെല്ലാം ചേര്‍ന്ന് പാകിസ്ഥാന് അനുകൂലമായ യുദ്ധകഥകള്‍ സ്വാഭാവികം എന്ന മട്ടില്‍ അവതരിപ്പിച്ചു. ഇത് പാകിസ്ഥാന്‍ രഹസ്യസേനയുടെ ഒരു സ്ഥിരം തന്ത്രമാണ്. സമൂഹമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവര്‍മാര്‍ ഉള്ള ഇന്‍ഫ്ലൂവന്‍സര്‍മാരെ പണം നല്‍കി, വിവാഹ വാഗ്ദാനം നല്‍കി എല്ലാം സ്വന്തം അജണ്ട നടപ്പാക്കാന്‍ ഉപയോഗിക്കുക എന്നത്.

5. ഓഫീഷ്യല്‍ സീക്രട്ട് ആക്ട്, ഭാരതീയ ന്യായ സംഹിത എന്നിവ പ്രകാരമാണ് ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. ഇവരുടെ ധനഇടപാടുകള്‍, യാത്ര ചരിത്രം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവ ഫോറന്‍സിക് പരിശോധന നടത്തിയപ്പോള്‍ കൃത്യമായ ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ കുറ്റങ്ങള്‍ ചാര്‍ത്താവുന്ന കൃത്യമായ തെളിവുകളും ലഭിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക