കൊല്‍ക്കത്ത: ആഗോള കത്തോലിക്കാ സഭയുടെ സാരഥിയായി ചുമതലയേറ്റ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ ബംഗാള്‍ ഗവര്‍ണര്‍ ഡോ സി.വി ആനന്ദബോസ് അഭിനന്ദിച്ചു. ‘സത്യം, നീതി, സമാധാനം എന്നിവ അടിസ്ഥാനമാക്കി മാനവികത സാക്ഷാത്കരിക്കാന്‍ കഴിയുന്ന ലോകക്രമം കെട്ടിപ്പടുക്കുന്നതില്‍ സമര്‍പ്പണബോധത്തോടെ തന്റെ ദൗത്യം നിര്‍വഹിക്കു’മെന്ന മാര്‍പ്പാപ്പയുടെ പ്രഖ്യാപനം സംഘര്‍ഷനിര്‍ഭരമായ കാലഘട്ടത്തില്‍ പുതിയ പ്രതീക്ഷ നല്കുന്നു.
സമാധാന സംസ്ഥാപനം, കുടിയേറ്റം, നിര്‍മിതബുദ്ധിയുടെ ധാര്മികവിനിയോഗം, ഭൂമിയുടെ സംരക്ഷണം തുടങ്ങി മനുഷ്യവംശം നേരിടുന്ന പുതിയകാല വെല്ലുവികളെ നേരിടുന്നതില്‍ മാര്‍പ്പാപ്പയുടെ പ്രബോധനവും പ്രതിബദ്ധതയും മാതൃകാപരമാണെന്നും ‘ഭൂമിയില്‍ സന്മനസുള്ളവര്ക്ക് സമാധാനം’ എന്ന ക്രിസ്തുദേവന്റെ വചനം സാര്‍ഥകമാക്കാന്‍ ആഗോള ക്രിസ്ത്യന്‍ സഭയുടെ നടുനായകത്വം വഹിക്കുന്ന മാര്‍പ്പാപ്പ ആഗോള സമാധാന ശ്രമങ്ങള്‍ക്കു വഴികാട്ടിയായിരിക്കുമെന്നും ആശംസാസന്ദേശത്തില്‍ ഗവര്ണര്പ്രത്യാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: