കോഴിക്കോട് : പുതിയ ബസ് സ്റ്റാന്‍ഡിലെ കെട്ടിട സമുച്ചയത്തില്‍ ആളിപ്പടര്‍ന്ന തീ കെടുത്താന്‍ ശ്രമം പുരോഗമിക്കുന്നു. കാലിക്കറ്റ് ടെക്‌സ്‌റ്റൈല്‍സ് എന്ന കടയിലാണ് വൈകിട്ട് അഞ്ചരയോടെ അഗ്നിബാധയുണ്ടായത്. ഇത് മറ്റ് കടകളിലേക്കും വ്യാപിക്കുകയായിരുന്നു.
അഗ്നിശമന സേന തീ അണയ്‌ക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ്.കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകളടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്.തീ അല്‍പം നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
നഗരമാകെ പുക നിറഞ്ഞു. കോര്‍പ്പറേഷന്റെ കെട്ടിടമാണ്.മലബാറിലെ മറ്റ് ജില്ലകളില്‍ നിന്നും അഗ്നിശമന സേന ഇവിടേക്ക് എത്താന്‍ തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്നും നിര്‍ദ്ദേശം നല്‍കി.
തീ പടര്‍ന്ന ഉടനെ തന്നെ ആളുകളെ മാറ്റിയതിനാല്‍ ആളപായമുണ്ടായില്ല. സ്റ്റാന്റിലെ മുഴുവന്‍ ബസുകളും മാറ്റി. സ്ഥലത്ത് ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: