എറണാകുളം : ഇ ഡി അന്വേഷണം ഒതുക്കാന്‍ പണം ആവശ്യപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിനെതിരെ കര്‍ശന നടപടിക്ക് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ശേഖര്‍ കുമാറിനെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തുമെന്നാണ് സൂചന. സംഭവത്തില്‍ ഇഡി വകുപ്പുതല അന്വേഷണം തുടങ്ങി.
ഡയറക്ടര്‍ ഓഫ് എന്‍ഫോഴ്സിമന്റിന് ഒരാഴ്‌ച്ചക്കകം റിപ്പോര്‍ട്ട് നല്‍കും. വിജിലന്‍സ് കൈക്കൂലി കേസിലെ പങ്കും സമന്‍സ് വിവരം ചോര്‍ന്നതുമാണ് ഇഡി സോണല്‍ അഡിഷണല്‍ ഡയറക്ടര്‍ അന്വേഷിക്കുക.
ഇഡിയുടെ അന്വേഷണം പണം വാങ്ങി ഒതുക്കാന്‍ ഇടപെട്ടിരുന്ന ആളാണ് പിടിയിലായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് വാര്യര്‍ എന്നാണ് വിജിലന്‍സ് കരുതുന്നത്. ഇയാള്‍ക്ക് ശേഖര്‍ കുമാര്‍ അടക്കം ഇഡി ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണുളളതെന്നാണ് സംശയിക്കുന്നത്. മൂന്നാംപ്രതി മുകേഷ് മുരളി ഹവാല ഏജന്റ് ആണ്.
തട്ടിപ്പുപണം ഹവാലയായി വിവിധ സംസ്ഥാനങ്ങളിലേക്ക് കൈമാറുമെന്നാണ് കരുതുന്നത്. തട്ടിപ്പിന്റെ ഒരു പങ്ക് രണ്ടാം പ്രതി വിത്സനും ലഭിക്കും. പ്രതികളെ അഞ്ചുദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷം ശേഖര്‍ കുമാറിനെ വിളിപ്പിക്കാമെന്നാണ് വിജിലന്‍സ് തീരുമാിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക