Kerala

കടുവയെ പിടികൂടാനുളള ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ എടുത്തെറിഞ്ഞു

പരിക്കേറ്റ പാപ്പാന്‍ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്

Published by

മലപ്പുറം:കാളികാവില്‍ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുളള ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുങ്കിയാന പാപ്പാനെ എടുത്തെറിഞ്ഞു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവം.

പാപ്പാന്‍ അഭയ് കൃഷ്ണ(ചന്തു)നെയാണ് ആന എടുത്തെറിഞ്ഞത്. ഉടന്‍ തന്നെ ചന്തുവിനെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. 60 അംഗ സംഘമാണ് കടുവയ്‌ക്കായി പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്. പലയിടങ്ങളിലായി 50 ക്യാമറകളാണ് സ്ഥാപിച്ചിട്ടുളളത്. കടുവയെ കണ്ടെത്താന്‍ സ്ഥലത്ത് ഡ്രോണ്‍ നിരീക്ഷണവുമുണ്ട്.

പരിക്കേറ്റ പാപ്പാന്‍ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കടുവയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. അഞ്ച് ലൈവ് സ്ട്രീമിംഗ് ക്യാമറകള്‍ കൂടിയും മൂന്നാമത്തെ കൂടും ഇന്ന് സ്ഥാപിക്കും.കടുവയെ കണ്ടെത്തിയ ശേഷമാണ് കുങ്കിയാനകളെ ഉപയോഗിക്കുക. കുങ്കിയാനകളുടെ ആരോഗ്യ നില ഡോക്ടര്‍മാര്‍ പരിശോധന നടത്തിയശേഷമാണ് ദൗത്യത്തിന് ഉപയോഗിക്കുക.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by