മലപ്പുറം: നിലമ്പൂര്‍ കാളികാവിലെ കടുവാ ആക്രമണത്തില്‍ വനംവകുപ്പിന് സംഭവിച്ചത് ഗുരുതര വീഴ്ച. കടുവാ സാന്നിധ്യം ചൂണ്ടിക്കാട്ടി നിലമ്പൂര്‍ സൗത്ത് ഡി എഫ് ഒ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തയച്ചെങ്കിലും നടപടി ഉണ്ടായില്ല.
എന്‍ടിസിഎ മാര്‍ഗനിര്‍ദ്ദേശാനുസരണം രൂപീകരിച്ച ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമായിരുന്നു കത്തയച്ചത്.
ഇക്കഴിഞ്ഞ 15നാണ് കാളികാവ് അടയ്‌ക്കാക്കുണ്ടില്‍ റബര്‍ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ കടുവ കടിച്ചുകൊന്നത്. കൂടെയുണ്ടായിരുന്ന ആള്‍ ഓടി രക്ഷപ്പെട്ടെങ്കിലും ഗഫൂറിനെ കടുവ കടിച്ചുകൊന്നു. ഗഫൂറിന്റെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പിനെതിരെ വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: