കോഴിക്കോട് : കായക്കൊടി എള്ളിക്കാപാറയില്‍ ഭൂചലനം ഉണ്ടായെന്ന് നാട്ടുകാര്‍.രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്.
വലിയ ശബ്ദം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആളുകള്‍ വീട് വീട്ടിറങ്ങി. റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
കുറച്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് ഇകെ വിജയന്‍ എംഎല്‍എയെ നാട്ടുകാര്‍ അറിയിച്ചത് പ്രകാരം അദ്ദേഹം കളക്ടറുമായി സംസാരിക്കുകയും പിന്നാലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയുമായിരുന്നു.
ഇന്നലെയും സമാനമായി ശബ്ദം കേട്ടതായും ഭൂചലനം അനുഭപ്പെട്ടതായും പറയുന്നുണ്ട്.എന്നാല്‍ നാശനഷ്ടങ്ങളോ അനിഷ്ട സംഭവങ്ങളോ ഇല്ല. റവന്യൂ വകുപ്പ് പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: