Cricket

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

Published by

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ കളിക്കുന്ന മലയാളി താരം കരുണ്‍ നായര്‍ ഒടുവില്‍ ഭാരത എ ടീമില്‍. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് കരുണ്‍ ഭാരത ടീമില്‍ എത്തുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത എ ടീമിലാണ് കരുണും ഉള്‍പ്പെട്ടിരിക്കുന്നത്.

അഭിമന്യു ഈശ്വരനാണ് ടീം ക്യാപ്റ്റന്‍. ഇടവേളയ്‌ക്കു ശേഷം ഇഷാന്‍ കിഷനും ടീമിലെത്തി. യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവരും ടീമിലുണ്ട്. ധ്രുവ് ജുറേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. പരിക്കേറ്റ് ഐപിഎല്‍ നഷ്ടമായ ചെന്നൈ സൂപ്പര്‍ കിങ്സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍ എന്നിവരും ടീമിലുണ്ട്.

ഭാരത സീനിയര്‍ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഭാരത എ ടീം രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ കളിക്കും. ഇംഗ്ലണ്ട് ലയണ്‍സിനെതിരെയാണ് എ ടീമിന്റെ പോരാട്ടം. ഈ മാസം 30, ജൂണ്‍ ആറ് തീയതികളിലാണ് രണ്ട് മത്സരങ്ങള്‍.

ഭാരത എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശാര്‍ദുല്‍ ഠാക്കൂര്‍, ഇഷാന്‍ കിഷന്‍, മാനവ് സുതര്‍, തനുഷ് കൊടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമദ്, ഋതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by