Business

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

Published by

കൊച്ചി: രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2 കേരളത്തില്‍. ലിറ്റ്മസ് 7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് ലിമിറ്റഡിന്റെ എംഡി വേണു ഗോപാലകൃഷ്ണനാണ് 16 കോടി രൂപ ഓണ്‍ റോഡ് വിലയുള്ള ആദ്യത്തെ വാഹനം സ്വന്തമാക്കിയത്.

കളമശ്ശേരി ചാക്കോളാസ് പവലിയനില്‍ നടന്ന ചടങ്ങില്‍ റോള്‍സ്-റോയ്സ് ഡീലറായ ചെന്നൈ കുന്‍ എക്സ്‌ക്ലൂസീവിനെ പ്രതിനിധീകരിച്ച് സെയില്‍സ് ജിഎം ഹിതേഷ് നായിക്കും, കേരള സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും പങ്കെടുത്തു.

റോള്‍സ്-റോയ്സ് നിര്‍മിച്ചതില്‍ ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ റോള്‍സ് റോയ്സാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് 2. സാധാരണ ഗോസ്റ്റിനെക്കാള്‍ കരുത്തും സ്‌റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. വേണു ഗോപാലകൃഷ്ണന്‍ രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ കരസ്ഥമാക്കിയതും മുന്‍പ് വാര്‍ത്തയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക