Kerala

രേഷ്മയുടെ തിരോധാനം: പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം

രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല

Published by

കാസര്‍കോട്: അമ്പലത്തറയിലെ 17 വയസുകാരി രേഷ്മയുടെ തിരോധാനത്തില്‍ പ്രതി പിടിയിലായത് 15 വര്‍ഷത്തിന് ശേഷം.പാണത്തൂര്‍ സ്വദേശി ബിജു പൗലോസിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

രേഷ്മയെ കൊലപ്പെടുത്തി പുഴയില്‍ത്തള്ളിയെന്ന് പ്രതിയായ ബിജു നേരത്തേ മൊഴിനല്‍കിയെങ്കിലും മൃതദേഹം ലഭിക്കാത്തതിനാല്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല.

എന്നാല്‍ പിന്നീട് നടത്തിയ തിരച്ചിലില്‍ എല്ലിന്റെ ഭാഗം കണ്ടെത്തി. ഡിഎന്‍എ പരിശോധനയില്‍ ഇത് രേഷ്മയുടേതാണെന്നു സ്ഥിരീകരിച്ചതോടെയാണ് അറസ്റ്റ്.

2010ലാണ് കേസിനാധാരമായ സംഭവം നടക്കുന്നത്. പ്ലസ് ടു പഠനത്തിന് ശേഷം കാഞ്ഞങ്ങാട് ടിടിസി പരിശീലത്തിനെത്തിയ രേഷ്മയെ കാണാതെയായി. തുടര്‍ന്ന് രേഷ്മയുടെ പിതാവ് മകളെ കാണാനില്ലെന്ന് കാണിച്ച് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കി.

പാണത്തൂര്‍ ബാപ്പുങ്കയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തി എന്നായിരുന്നു ബന്ധുക്കളുടെ പരാതി. എന്നാല്‍ ആദ്യ ഘട്ടത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഫലമുണ്ടായില്ല.തുടര്‍ന്ന് ഹേബിയസ് കോര്‍പസ് കേസ് ഫയല്‍ ചെയ്തു. 2022 വരെ ആ കേസ് തുടര്‍ന്നു.എന്നാല്‍ കേസ് തൃപ്തികരമല്ലെന്നും സിബിഐയ്‌ക്ക് വിടണമെന്നും ആവശ്യപ്പെട്ട് 2023ല്‍ വീണ്ടും ഹൈക്കോടതിയില്‍ കേസ് നല്‍കി. ശഷം 2024 ഡിസംബറില്‍ രേഷ്മ തിരോധാനക്കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by