ഇടുക്കി: കോട്ടപ്പാറ വ്യൂപോയിന്റില്‍ നിന്ന് താഴേക്ക് വീണ യുവാവിനെ അഗ്‌നിരക്ഷ സേന രക്ഷപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ സുഹൃത്തുക്കള്‍ക്കൊപ്പം വ്യൂ പോയിന്റില്‍ കയറിയ സാംസണ്‍ ആണ് കാല്‍ വഴുതി വീണത്.
ചീങ്കല്‍ സിറ്റി സ്വദേശിയാണ് സാംസണ്‍. എഴുപതടിയോളം താഴെയാണ് യുവാവ് വീണത്. പാറയിടുക്കുകള്‍ക്കിടയിലായിരുന്നു വീണത്. സാംസണിന്റെ പരിക്കുകള്‍ ഗുരുതരമല്ല.
ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: