വയനാട് : മേപ്പാടി തൊള്ളായിരം കണ്ടിയിലെ റിസോര്‍ട്ടില്‍ ഹട്ട് തകര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ആരോപണം. യുവതിയുടെ കുടുബമാണ് ആരോപണമുന്നയിച്ചത്.
അപകടത്തില്‍ പരിക്കേറ്റത് നിഷ്മയ്‌ക്ക് മാത്രമായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റാര്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ല എന്നതില്‍ ദുരൂഹത ഉണ്ടെന്ന് നിഷ്മയുടെ മാതാവ് പറഞ്ഞു.
ദുരൂഹത നീക്കാന്‍ പ്രത്യേകസംഘം അന്വേഷണം നടത്തണമെന്ന് മാതാവ് ആവശ്യപ്പെട്ടു.
വളരെ സന്തോഷത്തോടെയായിരുന്നു മകള്‍ യാത്രപോയത്. യാത്ര പോയതിന് ശേഷം ഫോണില്‍ സംസാരിച്ചപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണെന്ന് പറഞ്ഞിരുന്നു. പിന്നീട് വിളിച്ചപ്പോള്‍ റേഞ്ച് കിട്ടിയില്ല. അപകടത്തിന്റെ വ്യക്തമായ കാരണം അറിയണം. നീതി വേണം. മകളുടെ കൂടെ പോയ ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. അവര്‍ ആരൊക്കെയാണെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞു.
നിഷ്മയുടെ ശരീരത്തില്‍ അപകടം പറ്റിയ മുറിവുകളോ പാടുകളോ ഉണ്ടായിരുന്നില്ല. അത്രവലിയ ഭാരമുള്ള ടെന്റ്റ് വീഴുമ്പോള്‍ എന്തായാലും ഒരു മുറിവെങ്കിലും കാണണ്ടെയെന്നും മാതാവ് ചോദിച്ചു.
വ്യാഴം പുലര്‍ച്ചെ രണ്ടിനായിരുന്നു വയനാട് മേപ്പാടി തൊള്ളായിരം കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടിലെ ഹട്ട് തകര്‍ന്ന് അപകടം നടന്നത്. നിലമ്പൂര്‍ അകമ്പാടം എരഞ്ഞിമങ്ങാട് സ്വദേശിനി നിഷ്മ താമസിച്ച മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഹട്ടാണ് തകര്‍ന്നത്. .മഴ പെയ്ത് മേല്‍ക്കൂരയ്‌ക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സംഭവത്തില്‍ റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: