തിരുവനന്തപുരം: തന്നെ കുറ്റക്കാരിയാക്കി ചിത്രീകരിക്കാന്‍ അഭിഭാഷകരുടെ ഗ്രൂപ്പില്‍ ശ്രമം നടക്കുന്നുണ്ടെന്ന് സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസിന്റെ മര്‍ദ്ദനമേറ്റ അഡ്വക്കേറ്റ് ശ്യാമിലി ജസ്റ്റിന്‍. മുതിര്‍ന്ന വനിത അഭിഭാഷകരുടെ ഭാഗത്ത് നിന്നുപോലും തനിക്കെതിരെ മോശമായ അഭിപ്രായമുണ്ടായി. ബാര്‍ അസോസിയേഷനില്‍ ഒത്തുതീര്‍പ്പാക്കേണ്ട പ്രശ്‌നമാണെന്ന് അവര്‍ പറഞ്ഞു.
ശബ്ദ സന്ദേശം പുറത്തുവിട്ടത് താനല്ലെന്നും ശ്യാമിലി പറഞ്ഞു. ബാര്‍ അസോസിയേഷന്‍ തനിക്ക് എതിരെ നിന്നിട്ടില്ല. ഭാരവാഹികള്‍ തനിക്കെതിരെ പറഞ്ഞിട്ടില്ലെന്നും ശ്യാമിലി പറഞ്ഞു. പ്രതിയെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പിന്തുണച്ചോട്ടെയെന്നും എന്നാല്‍ അത് തന്നെ അധിക്ഷേപിക്കുന്നതായപ്പോള്‍ പ്രതികരിക്കുകയാണ് ചെയ്തതെന്നും ശ്യാമിലി വെളിപ്പെടുത്തി.
മേക്ക് അപ്പ് മുഖം കാണിക്കേണ്ട കാര്യമില്ലെന്നും സഹതാപം ആവശ്യമില്ലെന്നും അഡ്വ. ശ്യാമിലി പറഞ്ഞു. ഒറ്റപെടുത്തുമെന്ന് ആശങ്കയില്ലെന്നും ശ്യാമിലി വെളിപ്പെടുത്തി. ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പൊലീസിനോട് ഓഫീസില്‍ കയറേണ്ട എന്ന് പറഞ്ഞതായി താന്‍ പറഞ്ഞിട്ടില്ല. പൊലീസ് വക്കീല്‍ ഓഫീസില്‍ കയറേണ്ടതില്ലെന്ന് തന്നോടാണ് പറഞ്ഞത്.അസോസിയേഷന്‍ തീരുമാനമാണ് സെക്രട്ടറി പറഞ്ഞത് . ഇരയെന്ന നിലയില്‍ ആര്‍ക്കും കേള്‍ക്കാന്‍ പറ്റാത്ത തരത്തിലുള്ള അധിക്ഷേപം 600 ഓളം അഭിഭാഷകര്‍ അടങ്ങുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉണ്ടായി. അധിക്ഷേപിച്ചവരുടെ പേര് പറയുന്നില്ലെന്നും ഭയമുണ്ടായുണ്ടായിട്ടില്ലെന്നും ശ്യാമിലി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: