കണ്ണൂര്‍: ഗര്‍ഭിണിയായ ഭാര്യക്ക് മുന്നില്‍ കഴുത്ത് കയറില്‍ കുരുങ്ങി ഭര്‍ത്താവ് മരിച്ചു.തായത്തെരുവില്‍ ആണ് സംഭവം.
തായെത്തെരു സ്വദേശി സിയാദ് (31) ആണ് മരിച്ചത്.തായത്തെരു ബള്‍ക്കീസ് ക്വാര്‍ട്ടേര്‍സില്‍ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു.
രാത്രി കഴുത്തില്‍ കയര്‍ കുരുക്കി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു സിയാദ്. എന്നാല്‍ ഇതിനിടെ സ്റ്റൂളില്‍ തെന്നി വീണ് കയര്‍ മുറുകിയതോടെയാണ് മരിച്ചത്.
കഴിഞ്ഞ രാത്രി പത്തരയോടെയാണ് സംഭവം. മൃതദേഹം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകിട്ടോടെ സംസ്‌കരിച്ചു. സംഭവത്തില്‍ ചിറക്കല്‍ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: