ന്യൂഡൽഹി ; ഭീകരപ്രവർത്തനത്തിനു പിന്തുണ നൽകുന്ന പാക്കിസ്ഥാനെതിരെ വിദേശരാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ ഇന്ത്യ അയ്‌ക്കുന്ന എംപിമാരുടെ പ്രതിനിധി സംഘത്തിൽ ശശി തരൂരിനെ ഉൾപ്പെടുത്തിയതിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. തങ്ങളോട് പേരുകൾ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണെന്നാണ് ജയറാം രമേശിന്റെ പ്രസ്താവന .
“സർക്കാർ നാല് പേരുകൾ ആവശ്യപ്പെട്ടിരുന്നു, ഞങ്ങൾ അവർക്ക് നൽകി. എന്നാൽ സർക്കാരിന്റെ പത്രക്കുറിപ്പ് അതിശയിപ്പിക്കുന്നതായിരുന്നു. സർക്കാരിന്റെ പെരുമാറ്റം സത്യസന്ധതയല്ല. സർക്കാരിന്റെ നയതന്ത്രം പരാജയപ്പെട്ടു. ഇതാണ് അവസരവാദ രാഷ്‌ട്രീയം. സർക്കാർ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണം.
സർവകക്ഷി സംഘത്തെ സ്വാഗതം ചെയ്യുന്നു, പക്ഷേ പേരുകൾ ചോദിച്ചിട്ട് പ്രഖ്യാപിക്കാതിരിക്കുന്നത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സത്യസന്ധതയില്ലായ്മയാണ്. നാല് പേരുകളിൽ ഞങ്ങൾ ഒരു മാറ്റവും വരുത്തില്ല.
കിരൺ റിജിജു ഞങ്ങളോട് നാല് പേരുകൾ ആവശ്യപ്പെട്ടിരുന്നു, ഞങ്ങൾ നാല് പേരുകൾ നൽകിയിരുന്നു, പ്രതിനിധി സംഘത്തിൽ ആ നാല് പേരുകൾ ഉൾപ്പെടുത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. ഇപ്പോൾ എന്ത് സംഭവിക്കുന്നുവെന്ന് എനിക്ക് പറയാനാവില്ല, കോൺഗ്രസ് അതിന്റെ കടമ നിർവഹിച്ചു. സർക്കാർ സത്യസന്ധമായി പേരുകൾ ചോദിക്കുന്നുണ്ടെന്ന വിശ്വാസത്തോടെയാണ് ഞങ്ങൾ പേരുകൾ നൽകിയത്. “ – ജയറാം രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: