ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂരിന് ശേഷം ആഗോള വേദിയിൽ ഇന്ത്യയുടെ പക്ഷം അവതരിപ്പിക്കാൻ സർവകക്ഷി പ്രതിനിധി സംഘം തയ്യാറാണ്. ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങൾ രൂപീകരിക്കാൻ സർക്കാർ ഇതിനോടകം തീരുമാനിച്ചിരുന്നു. ഈ പ്രതിനിധി സംഘം അടുത്ത ആഴ്ച മുതൽ ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിലെ അംഗരാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന പങ്കാളി രാജ്യങ്ങൾ സന്ദർശിക്കും.
ഇതിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ ശശി തരൂറും, ജോൺ ബ്രിട്ടാസും ഉൾപ്പെടുന്നുണ്ട്. അമേരിക്കയിലേക്കുള്ള പ്രതിനിധി സംഘത്തെ നയിക്കുന്നത് ശശി തരൂർ ആണ്. അതേ സമയം ജോൺ ബ്രിട്ടാസ് ജപ്പാനിലേക്കുള്ള പ്രതിനിധി സംഘത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്.
കശ്മീർ, ഭീകരവാദം, ഓപ്പറേഷൻ സിന്ദൂർ എന്നിവയിലെ ഇന്ത്യയുടെ നിലപാട് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായിട്ടാണ് സർവകക്ഷി പ്രതിനിധി സംഘം രൂപീകരിച്ചിരിക്കുന്നത്. പ്രതിനിധി സംഘത്തിലെ അംഗങ്ങൾ ഓരോ ലീഡറിന്റെയും നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിലേക്ക് പോകും.
അമേരിക്ക, ബ്രിട്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ദക്ഷിണാഫ്രിക്ക, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് പോയി ഇന്ത്യയുടെ പക്ഷം അവതരിപ്പിക്കും. പാർലമെൻ്ററി കാര്യ മന്ത്രി കിരൺ റിജിജുവാണ് ഏകോപന പ്രവർത്തനങ്ങൾ നടത്തുന്നത്.
ജപ്പാനിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകൾ
സഞ്ജയ് ഝാ – എംപി, ജനതാദൾ യുണൈറ്റഡ് (നേതാവ്)
സൽമാൻ ഖുർഷിദ് – മുതിർന്ന കോൺഗ്രസ് നേതാവും മുൻ വിദേശകാര്യ മന്ത്രിയും
മോഹൻ കുമാർ – വിരമിച്ച ഇന്ത്യൻ നയതന്ത്രജ്ഞൻ
യൂസഫ് പഠാൻ – മുൻ ക്രിക്കറ്റ് കളിക്കാരനും ഇപ്പോഴത്തെ പാർലമെന്റ് അംഗവും.
ഹിമാൻഷ് ജോഷി – പാർലമെൻ്റ് അംഗം
ജോൺ ബ്രിട്ടാസ് – എംപി, സിപിഐ എം
വിക്രംജിത് വർഷ്നേയ – പാർലമെൻ്റ് അംഗം
പ്രധാൻ ബറുവ – പാർലമെന്റ് അംഗം
അപരാജിത സാരംഗി – പാർലമെൻ്റ് അംഗം, (ബിജെപി)
അമേരിക്കയിലേക്ക് പോകുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകൾ
ശശി തരൂർ (നേതാവ്)
ശംഭവി ചൗധരി
സർഫ്രാസ് അഹമ്മദ്
സുദീപ് ബന്ദോപാധ്യായ
ഹരീഷ് ബാലയോഗി
ശശാങ്ക് മണി ത്രിപാഠി
ഭുവനേശ്വർ കലിത
മിലിന്ദ് ദിയോറ
തരൺജിത് സിംഗ് സന്ധു, അമേരിക്കയിലെ അംബാസഡർ.
വരുൺ ജെഫ്, ഡയറക്ടർ (ഐഒആർ)
പ്രതികരിക്കാൻ ഇവിടെ എഴുതുക