India

പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ് ; കേന്ദ്രസർക്കാർ തന്നെ ഉൾപ്പെടുത്തിയതിൽ അഭിമാനമെന്ന് ശശി തരൂർ

Published by

ന്യൂഡല്‍ഹി: പാകിസ്ഥാന്റെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുറന്നുകാട്ടാന്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലേക്ക് ശശി തരൂരിന്റെ പേര് നിര്‍ദേശിക്കാതെ കോണ്‍ഗ്രസ്. നാല് അംഗങ്ങളുടെ പേരാണ് കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചത്. അതില്‍ ലോക്‌സഭാ അംഗമായ ശശി തരൂരിന്റെ പേര് ഇല്ലായിരുന്നു.

മുന്‍ കേന്ദ്രമന്ത്രിയായ ആനന്ദ് ശര്‍മ, ഗൗരവ് ഗെഗോയി, സയ്ദ് നാസീര്‍ ഹുസൈന്‍, രാജ് ബ്രാര്‍ എന്നിവരുടെ പേരുകളാണ് കോണ്‍ഗ്രസ് നിര്‍ദേശിച്ചത്. അതേസമയം കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട എംപിമാരുടെ പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തിയതിൽ അഭിമാനമുണ്ടെന്ന് തരൂർ പറഞ്ഞു.

“അഞ്ച് പ്രധാന രാജ്യങ്ങളിലെ സമീപകാല സംഭവവികാസങ്ങളിൽ രാജ്യത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിനായി ഒരു സർവകക്ഷി പ്രതിനിധി സംഘത്തെ നയിക്കാൻ കേന്ദ്രസർക്കാർ എന്നോട് ആവശ്യപ്പെട്ടതിൽ എനിക്ക് അഭിമാനം തോന്നുന്നു. ഇത് ഒരു ബഹുമതി തന്നെയാണ് .  രാജ്യതാൽപ്പര്യമാണ് മുഖ്യം .,” ശശി തരൂർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നടപടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ് ഇന്ത്യയുടെ ഈ പ്രതിനിധി സംഘം. ഇതോടൊപ്പം, പാകിസ്ഥാന്റെ തെറ്റായ അവകാശവാദങ്ങളും ഇത് തുറന്നുകാട്ടും. ഭീകരവാദത്തിന് താവളമൊരുക്കുന്നില്ലെന്ന് അവകാശപ്പെടുന്ന പാകിസ്ഥാന്റെ യഥാർത്ഥമുഖമാകും ഇത് വഴി പുറത്ത് വരിക .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by