മുംബൈ: മുംബൈ വിമാനത്താവളത്തിനും താജ്മഹൽ പാലസ് ഹോട്ടലിനും ബോംബ് ഭീഷണി. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലും താജ്മഹൽ പാലസ് ഹോട്ടലിലും ബോംബ് വയ്‌ക്കുമെന്ന് മുംബൈ എയർപോർട്ട് പോലീസിന്റെ ഇമെയിൽ ഐഡിയിലേക്ക് മെയിൽ വഴിയാണ് ഭീഷണി സന്ദേശം അയച്ചിരിക്കുന്നത്.
ഭീകരരായ അഫ്‌സൽ ഗുരുവിനെയും സൈവക്കുവിനെയും അന്യായമായി തൂക്കിലേറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് മെയിലിൽ ഭീഷണി. മുംബൈ പോലീസ് സംഘം ഇക്കാര്യം ശ്രദ്ധിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംശയാസ്പദമായ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. മെയിൽ അയച്ച പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക