ആണവായുധം
വാഷിംഗ്ടണ്‍:ആണവായുധം പാകിസ്ഥാന്റെ കയ്യില്‍ സുരക്ഷിതമല്ലെന്ന് വിദഗ്ധര്‍. ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ കൊണ്ടുള്ള ആക്രമണത്തില്‍ ആണവായുധങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന കിരാന കുന്നുകളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചെന്ന് പറയുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ കിരാനകുന്നുകളിലെ ഉള്ളില്‍ പാകിസ്ഥാന്‍ സ്ഥാപിച്ചിട്ടുള്ള തുരങ്കങ്ങള്‍ തകര്‍ന്നെന്നും ആണവവികരണം ഉണ്ടായെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏരിയല്‍ മാനേജ്മെന്‍റ് സിസ്റ്റം പ്രവര്‍ത്തിപ്പിച്ചുവെന്നും അമേരിക്കയില്‍ നിന്നും ആണവവിദഗ്ധര്‍ എത്തിയെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ അമേരിക്കയുടെ ആണവായുധങ്ങള്‍ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ കയ്യില്‍ സുരക്ഷിതമാണോ എന്ന ചോദ്യം ഉയരുകയാണ്.
അതേ സമയം പാകിസ്ഥാനില്‍ ആണവ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഇന്‍റര്‍നാണഷന്‍ ആറ്റമിക് എനര്‍ജി ഏജന്‍സി സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ആണവായുധം ഭീകരരില്‍ എത്തിയേക്കാമെന്ന ആശങ്ക ഇല്ലാതാകുന്നില്ല.
ഭീകരവാദികളുടെ വലിയ ആധിപത്യം പാകിസ്ഥാനില്‍ ഉള്ളതിനാല്‍ ആണവായുധം കര്‍ശനമായി നിയന്ത്രിക്കണമെന്ന് വിദഗ്ധര്‍ പറയുന്നു. അതല്ലെങ്കില്‍ വലിയ ആധിപത്യമുള്ള പാകിസ്ഥാനിലെ ഭീകരവാദികള്‍ ഇവ നാളെ കയ്യടക്കാന്‍ സാധ്യതയുള്ളതായി പറയുന്നു.
ഭീകരനായ ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയത് പാകിസ്ഥാനാണ്. അബട്ടോബാദ് എന്ന പാകിസ്ഥാന്റെ സൈനികേന്ദ്രത്തിനടുത്താണ് ഈ സ്ഥലമെന്ന് പിന്നീട് യുഎസ് കണ്ടെത്തി. അതുപോലെ ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയപ്പോള്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവങ്ങള്‍ സംസ്കരിക്കുമ്പോള്‍ ആ ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിക്ക് ഒപ്പം പങ്കെടുത്തത് ലഷ്കര്‍ ഭീകരനാണ്. അമേരിക്ക പോലും ആഗോളഭീകരനായി മുദ്രകുത്തിയുള്ള ലഷ്കര്‍ ഇ ത്വയിബയുടെ നേതാവ് ഹഫീസ് റൗഫ്. പാകിസ്ഥാന്‍ സര്‍ക്കാരുമായുള്ള അടുത്ത ബന്ധം ഉള്ളതിനാലാണ് ഈ ആണവായുധങ്ങള്‍ ഭീകരരിലേക്ക് എത്താന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തപ്പെടുന്നത്. .
പ്രതികരിക്കാൻ ഇവിടെ എഴുതുക