കോഴിക്കോട്: വടകരയില്‍ സ്‌കൂള്‍ അധ്യാപികയില്‍ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകനെ വിജിലന്‍സ് പിടികൂടി.പാക്കയില്‍ ജെബി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇ എം രവീന്ദ്രനെയാണ് വിജിലന്‍സ് പിടികൂടിയത്.
ജനറല്‍ പ്രൊവിഡന്റ് ഫണ്ട് എന്‍ആര്‍എ ക്കുള്ള അപേക്ഷ ഫോര്‍വേര്‍ഡ് ചെയ്യാനാണ് ഇയാള്‍ പണം ആവശ്യപ്പെട്ടത്. വടകര ലിങ്ക് റോഡില്‍ വെച്ചു പതിനായിരം രൂപ കൈമാറവെ രവീന്ദ്രനെ കോഴിക്കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
ഒരു ലക്ഷം രൂപയായിരുന്നു ഇയാള്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. 90000 രൂപയുടെ ചെക്ക് അധ്യാപിക കൈ മാറിയിരുന്നു. ഈ മാസം അവസാനം സര്‍വീസില്‍ നിന്ന് വിരമിക്കേണ്ട ആളാണ് ഇ എം രവീന്ദ്രന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക