India

വിദേശയാത്രയ്‌ക്ക് ഡിസ്കൗണ്ട് നല്‍കി ഇന്ത്യന്‍ സൈനികരുടെ ഐഡി കാര്‍ഡ് വഴി അവരുടെ ലൊക്കേഷന്‍ അറിയുന്ന ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിക്ക് ചൈനാബന്ധം?

ഇന്ത്യന്‍ സൈനികര്‍ക്ക് വിദേശയാത്രയ്ക്കായി ഡിസ്കൗണ്ട് റേറ്റില്‍ ടിക്കറ്റ് നല്‍കുന്ന ഇന്ത്യയിലെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിന്‍റെ ചൈന ബന്ധത്തെക്കുറിച്ച് ആരോപണം ഉയരുന്നു. ഇന്ത്യയിലെ സൈനികര്‍ ഏതൊക്കെ തീയതികളില്‍ ഏതൊക്കെ രാജ്യങ്ങളിലേക്ക് പറക്കുന്നു എന്ന് ഈ ട്രാവല്‍ പ്ലാറ്റ് ഫോം വഴി ചൈന അറിയുന്നുണ്ട് എന്നാണ് ആരോപണം. കാരണം ഈ ഓണ്‍ലൈന്‍ ട്രവല്‍ കമ്പനിയില്‍ ചൈനയ്ക്ക് 49 ശതമാനും ഉടസ്ഥതയുണ്ടെന്ന് പറയുന്നു.

Published by

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികര്‍ക്ക് വിദേശയാത്രയ്‌ക്കായി ഡിസ്കൗണ്ട് റേറ്റില്‍ ടിക്കറ്റ് നല്‍കുന്ന ഇന്ത്യയിലെ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിന്റെ ചൈന ബന്ധത്തെക്കുറിച്ച് ആരോപണം ഉയരുന്നു. ഇന്ത്യയിലെ സൈനികര്‍ ഏതൊക്കെ തീയതികളില്‍ ഏതൊക്കെ രാജ്യങ്ങളിലേക്ക് പറക്കുന്നു എന്ന് ഈ ട്രാവല്‍ പ്ലാറ്റ് ഫോം വഴി ചൈന അറിയുന്നുണ്ട് എന്നാണ് ആരോപണം. കാരണം ഈ ഓണ്‍ലൈന്‍ ട്രവല്‍ കമ്പനിയില്‍ ചൈനയ്‌ക്ക് 49 ശതമാനും ഉടസ്ഥതയുണ്ടെന്ന് പറയുന്നു.

ഈസി മൈ ട്രിപ് എന്ന കമ്പനി ഉടമ നിഷാന്ത് പിറ്റി സമൂഹമാധ്യമത്തില്‍ ഉയര്‍ത്തുന്ന ആരോപണം താഴെ:

ഇന്ത്യയ്‌ക്കെതിരായ നിലപാടെടുത്ത തുര്‍ക്കിയിലേക്കും അസര്‍ ബൈജാനിലേക്കുമുള്ള യാത്രകള്‍ ഇന്ത്യക്കാര്‍ റദ്ദാക്കുന്നതിനിടയിലാണ് മെയ്‌ക്ക് മൈ ട്രിപ് എന്ന ഓണ്‍ലൈന്‍ ട്രാവല്‍ പ്ലാറ്റ് ഫോമിനെതിരെ പരാതി ഉയരുന്നത്. ചൈനക്കാര്‍ക്ക് ഉടമസ്ഥതയില്‍ പങ്കാളിത്തമുള്ള ഇന്ത്യയിലെ ഈ ട്രാവല്‍ പ്ലാറ്റ്ഫോം ഉപയോഗിച്ച് ചൈന ഇന്ത്യയില്‍ ചാരപ്രവര്‍ത്തനം നടത്തുന്നുവെന്നാണ് ആരോപണമുയരുന്നത്. എന്നാല്‍ മറ്റൊരു ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ ഈസി മൈ ട്രിപ് എന്ന ട്രാവല്‍ കമ്പനിയുടെ ഉടമയായ നിഷാന്ത് പിറ്റി ആണ് ഈ ആരോപണം ഉയര്‍ത്തിയത്. മെയ്‌ക്ക് മൈ ട്രിപിനെതിരെ ഇദ്ദേഹം ആരോപണം ഉയര്‍ത്തുന്നത് ബിസിനസ് ശത്രുതമൂലമാണോ എന്ന കാര്യം സ്ഥിരികരിക്കപ്പെട്ടിട്ടില്ല.

ചൈനയിലേക്ക് കുറഞ്ഞ ചെലവില്‍ ടൂര്‍ പോകാന്‍ സഹായിക്കുന്ന ട്രാവല്‍ കമ്പനിയാണ് മെയ്‌ക്ക് മൈ ട്രിപ്. ഈ ട്രാവല്‍ പ്ലാറ്റ് ഫോം ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരും ധാരാളമായി യാത്ര ചെയ്യുന്നതായി പറയുന്നു. ഇവരുടെ സൈനിക ഐഡികള്‍ നല്‍കിയാല്‍ 200 രൂപ മുതല്‍ ടിക്കറ്റൊന്നിന് കമ്പനി ഡിസ്കൗണ്ട് നല്‍കും. പല സൈനികരും ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താറുണ്ട്. ഇത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടോ എന്നതിലാണ് ആശങ്ക. ഈ ട്രാവല്‍ പ്ലാറ്റ് ഫോം സൈനികരുടെ നീക്കം അപ്പപ്പോള്‍ അറിയുന്നത് രാജ്യസുരക്ഷയ്‌ക്ക് തന്നെ ഭീഷണിയാണെന്നാണ് നിഷാന്ത് പിറ്റി പറയുന്നത്.

മെയ്‌ക്ക് മൈ ട്രിപിന്റെ 49 ശതമാനം ചൈനയുടെ ഉടമസ്ഥതയിലുള്ളതാണെന്നും നിഷാന്‍ പിറ്റി ആരോപിയ്‌ക്കുന്നു. ചൈനയിലെ സിട്രിപ് എന്ന കമ്പനി നേരത്തെ മെയ്‌ക്ക് മൈ ട്രിപ്പില്‍ ഓഹരി വാങ്ങിയിരുന്നു. മെയ്‌ക്ക് മൈ ട്രിപ്.കോമിന്റെ ഡയറക്ടര്‍ ബോര്‍ഡിലും ചൈനക്കാര്‍ ഉണ്ട്.

അതേ സമയം തങ്ങള്‍ ഇന്ത്യന്‍ കമ്പനിയാണെന്നും യാത്രചെയ്യുന്നവരുടെ ഡേറ്റകള്‍ തങ്ങളുടെ കയ്യില്‍ സുരക്ഷിതരാണെന്നും ഈ കമ്പനി അവകാശപ്പെടുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക