Kerala

ലയണല്‍ മെസി കേരളത്തിലേക്കില്ല, അര്‍ജന്റീന ഫുട്ബാള്‍ ടീമും വരില്ല

അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്

Published by

തിരുവനന്തപുരം:കേരളത്തിലേക്ക് അര്‍ജന്റീന ദേശീയ ഫുട്ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും വരില്ലെന്ന് സ്ഥിരീകരണം. കായികമന്ത്രി അബ്ദുറഹ്മാന്റെ ഓഫിസ് ഇക്കാര്യം സ്ഥിരീകരിച്ചു. സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതാണ് കാരണം.

അര്‍ജന്റീന ടീമിന്റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ സ്പോണ്‍സര്‍മാര്‍ പണം നല്‍കിയില്ലെന്നാണ് അറിയുന്നത്. ആകെ വേണ്ടിയിരുന്നത് 300 കോടി രൂപയായിരുന്നു. ഇതില്‍ 200 കോടി അര്‍ജന്റീന ടീമിന് കൊടുക്കാനുള്ള തുകയാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല.

അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കുമെന്ന് ഷെഡ്യൂള്‍ പ്രകാരം വ്യക്തമാണ്. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുക. ഒക്ടോബറില്‍ രണ്ട് സൗഹൃദ മത്സരങ്ങളില്‍ കളിക്കാന്‍ തയാറെന്ന് അര്‍ജന്റീന അറിയിച്ചെന്നായിരുന്നു കായിക മന്ത്രി വി അബ്ദുറഹിമാന്‍ പ്രഖ്യാപിച്ചത്. ഇതിനായി മന്ത്രി സപെയിനില്‍ വച്ച് അര്‍ജന്റീന ഫുട്ബാള്‍ അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും വാര്‍ത്തയുണ്ടായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by