Kerala

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

പ്രകടനത്തിനിടെ കെ സുധാകരന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡും പിഴുതു

Published by

കണ്ണൂര്‍: എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് കരുതി പിഴുതെടുത്തത് മറ്റൊരു കൊടിമരം. കോണ്‍ഗ്രസ് വിമത നേതാവും കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ.രാഗേഷിന്റെ നേതൃത്വത്തിലുള്ള രാജീവ് ജി കള്‍ച്ചറല്‍ ഫോറം സ്ഥാപിച്ച കൊടിമരമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പിഴുതത്.

കോണ്‍ഗ്രസ് കൊടിമരം എന്ന് തെറ്റിദ്ധരിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കൊടിമരം പിഴുത് ചുമലിലേറ്റി എസ് എഫ് ഐ പ്രകടനം നടത്തിയത്.ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലെ ധീരജിന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട് മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തിയത്.

കണ്ണൂര്‍ നഗരത്തില്‍ ആയിരുന്നു പ്രകടനം. പ്രകടനത്തിനിടെ കെ സുധാകരന്റെ ചിത്രമുള്ള ഫ്‌ളക്‌സ് ബോര്‍ഡും പിഴുതു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by