Kerala

പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ കേസ് ചുമത്തി

Published by

കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവായ കുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെരുമ്പാവൂര്‍ പോലീസ് ഇയാളെ 120 ഗ്രാം കഞ്ചാവുമായി പിടികൂടുന്നത്. തുടര്‍ന്ന് പ്രതിയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ വാങ്ങിയ പോലീസ് കഞ്ചാവിന്റെ ഉറവിടങ്ങള്‍ തേടി പരിശോധനകള്‍ നടത്തിയപ്പോഴാണ് ഇയാള്‍ തന്നെ ചിത്രീകരിച്ച പീഡനദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍നിന്ന് ലഭിച്ചത്.

പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 9 ,10 വകുപ്പുകളാണ് ചുമത്തിയത്. പ്രതി ദീർഘകാലമായി കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. ഈ കാലയളവിലെല്ലാം ഇയാൾ കുട്ടിയെ ഉപദ്രവിച്ചിരുന്നോ എന്നതും പോലീസ് പരിശോധിച്ച് വരികയാണ്. പ്രതിയെ വൈദ്യപരിശോധനയ്‌ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by