ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയിൽ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ് മരണം സ്ഥിരീകരിച്ചത്.
തലവടി പഞ്ചായത്ത് ആറാം വാർഡിലാണ് രഘു താമസിച്ചിരുന്നത്. ഈ പ്രദേശത്ത് പകർച്ചവ്യാധി തടയുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. 12 വര്‍ഷത്തിനുശേഷമാണ് കുട്ടനാട് മേഖലയിൽ കോളറ സ്ഥിരീകരിക്കുന്നത്.
സംസ്ഥാനത്ത് കോളറ ബാധിച്ചുള്ള രണ്ടാമത്തെ മരണമാണിത്. തിരുവനന്തപുരം കവടിയാർ സ്വദേശിയായ 63കാരനാണ് മുൻപ് മരിച്ചത്. ഏപ്രിൽ 17നായിരുന്നു ഇയാളെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 22ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: