ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നുള്ള എല്‍.ആര്‍. ശ്രീഹരി ഭാരതത്തിന്റെ ഏറ്റവും പുതിയ ഗ്രാന്‍ഡ് മാസ്റ്റര്‍. ചെന്നൈയില്‍ നിന്നുള്ള താരം ഇഎല്‍ഒ റേറ്റിങ് 2500 കടന്നതോടെയാണ് ഗ്രാന്‍ഡ് മാസ്റ്ററായി മാറിയത്. കഴിഞ്ഞ മെയില്‍ ദുബായി ഓപ്പണില്‍ താരം പരിശ്രമിച്ചെങ്കിലും ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിച്ചിരുന്നില്ല. എന്നാല്‍ ശ്രീഹരി തളരാതെ പോരാടിക്കൊണ്ടിരുന്നു. അബുദാബിയിലെ ആല്‍ എയിനില്‍ ഏഷ്യന്‍ വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിക്കൊണ്ടാണഅ ശ്രീഹരി ഗ്രാന്‍ഡ് മാസ്റ്റര്‍ ആകാന്‍ ആവശ്യമായ റേറ്റിങ് തികച്ചത്.
കഴിഞ്ഞ എട്ട്, ഒമ്പത് മാസമായി താന്‍ ഇതിന് പിന്നാലെയുണ്ട്. പരിശ്രമം വിജയത്തിലെത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീഹരി പറഞ്ഞു. 19 കാരനായ ശ്രീഹരി വടപളനിയില്‍ എസ്ആര്‍എം കോളജില്‍ ബികോം വിദ്യാര്‍ത്ഥിയാണ്. തന്റെ നേട്ടത്തില്‍ രക്ഷിതാക്കള്‍ക്കും പരിശീലകന്‍ ശ്യാം സുന്ദറിനും നന്ദി അറിയിക്കുന്നതായി ശ്രീഹരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: