ദുബായി: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് 36 ലക്ഷം അമേരിക്കന്‍ ഡോളര്‍(ഏകദേശം 49.28 കോടി ഇന്ത്യന്‍ രൂപ). അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ആണ് ജേതാക്കള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ രണ്ട് പതിപ്പിലും(2021, 2023) 16 ലക്ഷം അമേരിക്കന്‍ ഡോളര്‍ ആയിരുന്നു ജേതാക്കള്‍ക്കുള്ള സമ്മാനത്തുക. ഇത്തവണ ഇരട്ടിയിലധികമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
റണ്ണറപ്പുകള്‍ക്ക് 21.60 ലക്ഷം ഡോളര്‍ ആണ് ലഭിക്കുക. അടുത്ത മാസം ലണ്ടനിലെ വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്താണ് ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍. നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുക. മൂന്നാം സ്ഥാനക്കാരായുള്ളത് ഭാരതം ആണ്. 14.40 ലക്ഷം ഡോളര്‍(ഏകദേശം 12.32 കോടി രൂപ) ആണ് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: