Kerala

മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി

20ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും

Published by

തിരുവനന്തപുരം: മേയ് 20ന് നടത്താനിരുന്ന ദേശീയ പണിമുടക്ക് മാറ്റി.ട്രേഡ് യൂണിയനുകള്‍ നടത്താനിരുന്ന പണിമുടക്ക് ജൂലായ് ഒമ്പതിലേക്കാണ് മാറ്റിയത്.

വ്യാഴാഴ്ച നടന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റിയിലാണ് തീരുമാനം.എന്നാല്‍ 20ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കും.

എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക, ഇപിഎഫ് പെന്‍ഷന്‍ കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്. 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുളളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by