ന്യൂദല്‍ഹി: ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്‍ സംഘടിപ്പിച്ച ഇന്ത്യാ-പാക് ബന്ധത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിമിഷ നേരത്തിനുള്ളില്‍ പാകിസ്ഥാന്റെ തനിനിറം കാട്ടിക്കൊടുത്ത് രണ്‍വീര്‍ അലബാദിയ. ബീര്‍ ബൈസപ് എന്ന പേരില്‍ യൂട്യൂബ് ചാനലില്‍ അഭിമുഖങ്ങള്‍ നടത്തി പ്രസിദ്ധനായ രണ്‍വീര്‍ അലബാദിയ രണ്ടേ രണ്ട് ചിത്രങ്ങളെ ഈ ഷോയില്‍ ഉയര്‍ത്തിക്കാട്ടിയുള്ളൂ. പക്ഷെ അതിലൂടെ ജനത്തിന് പാകിസ്ഥാനും തീവ്രവാദവും തമ്മിലുള്ള ബന്ധം വ്യക്തമായി.
ബ്രിട്ടീഷ് ജേണലിസ്റ്റ് പിയേഴ്സ് മോര്‍ഗന്റെ മുന്‍പില്‍ ആദ്യം ഒസാമ ബിന്‍ലാദന്റെ ചിത്രമാണ് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത്. യൂഎസിലെ നേവി സീല്‍സ് എന്ന പ്രത്യേക ഏറ്റുമുട്ടല്‍ ദൗത്യം നടത്തുന്ന സംഘമാണ് പാകിസ്ഥാനില്‍ വെച്ച് ഒസാമ ബിന്‍ ലാദനെ 2011ല്‍ വെടിവെച്ച് കൊന്നത്. പിന്നീട് രണ്‍വീര്‍ അലബാദിയ ഉയര്‍ത്തിക്കാട്ടിയത് പിന്നെ ഹഫീസ് അബ്ദുള്‍ റൗഫിന്റെ ചിത്രമാണ്.
ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട പാകിസ്ഥാന്‍ ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ് ബാസ് ഷെരീഫിനൊപ്പം മുഖ്യാതിഥിയായി പങ്കെടുത്ത ആളാണ് ഹഫീസ് അബ്ദുള്‍ റൗഫ്. ആരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ്? അദ്ദേഹം ലഷ്കര്‍ ഇ ത്വയിബയുടെ പ്രധാന നേതാക്കളില്‍ ഒരാളാണ്. ഹഫീസ് അബ്ദുള്‍ റൗഫിനെ ഒരു സാധാരണക്കാരന്‍ എന്നാണ് ശവസംസ്കാരച്ചടങ്ങില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പരിചയപ്പെടുത്തിയത്. എന്നാല്‍ പിന്നീട് ഒരു പാകിസ്ഥാന്‍കാരനായ ജേണലിസ്റ്റാണ് അരാണ് ഈ ഹഫീസ് അബ്ദുള്‍ റൗഫ് എന്ന് വിശദീകരിച്ചുകൊണ്ട രംഗത്തെത്തിയത്. അമേരിക്കയുടെ ആഗോള ഭീകരരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട അപകടകാരിയായ ഭീകരനാണ് ഹഫീസ് അബ്ദുള്‍ റൗഫ്. “ഇതേക്കാള്‍ കൂടുതലായി എനിക്ക് ഒന്നും പറയാനില്ല” എന്ന വാചകത്തോടെയാണ് രണ്‍വീര്‍ അലബാദിയ തന്റെ വാദം അവസാനിപ്പിച്ചത്.
പക്ഷെ അപ്പോഴേക്കും പ്രേക്ഷകര്‍ക്ക് പാകിസ്ഥാനും ഭീകരവാദവും തമ്മിലുള്ള അകമഴിഞ്ഞ ഹൃദയബന്ധം എത്രത്തോളമെന്ന് മനസ്സിലായിക്കഴിഞ്ഞിരുന്നു. ഒസാമ ബിന്‍ ലാദന് ഒളിസങ്കേതം ഒപ്പിച്ചുകൊടുത്ത അതേ പാകിസ്ഥാനില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരുടെ ശവസംസ്കാരച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ആഗോള ഭീകരനായ ഹഫീസ് അബ്ദുള്‍ റൗഫ്. അതായത് ലോകത്തിലെ അതിഭീകരരായ ഒസാമ ബിന്‍ലാദനും ഹഫീസ് അബ്ദുള്‍ റൗഫും അഭയം തേടിയതും അവര്‍ക്ക് അഭയകേന്ദ്രം തയ്യാറാക്കപ്പെടുന്നതും പാകിസ്ഥാന്റെ മൂക്കിന് താഴെയാണ് എന്നാണ് രണ്‍ബീര്‍ അലബാദിയ ചര്‍ച്ചയില്‍ രണ്ടേ രണ്ട് ചിത്രം ഉയര്‍ത്തിക്കാട്ടി തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: