ബുഡാപെസ്റ്റ് : ഗ്രാന്‍റ് ചെസ് ടൂറിന്റെ ഭാഗമായ സൂപ്പര്‍ ബെറ്റ് റോമാനിയ 2025ല്‍ ഏഴാം റൗണ്ട് കഴിയുമ്പോഴും ഇന്ത്യയുടെ പ്രജ്ഞാനന്ദ നാല് പോയിന്‍റോടെ മുന്നില്‍ നില്‍ക്കുന്നു. ഏഴാം റൗണ്ടില്‍ ഫ്രാന്സിന്റെ അലിറെസ ഫിറൂഷയുമായി സമനില പിടിച്ചതോടെയാണ് പ്രജ്ഞാനന്ദ നാല് പോയിന്‍റോടെ മുന്‍നിര സ്ഥാനം നിലനിര്‍ത്തിയത്.
അപകടകാരിയായ അലിറെസ ഫിറൂഷ അപാരഫോമിലാണ്. തൊട്ടു മുന്‍പത്തെ റൗണ്ടില്‍ ഗുകേഷിനെ തോല്‍പിച്ചിരുന്നു. വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദ ഇംഗ്ലീഷ് ഓപ്പണിംഗാണ് കളിച്ചത്. അതിവേഗം കരുക്കള്‍ വെട്ടിമാറ്റി മുന്നേറിയ ഗെയിമില്‍ പ്രജ്ഞാനന്ദ റിസ്കെടുക്കാതെ സമനിലയ്‌ക്ക് വേണ്ടി പൊരുതുകയായിരുന്നു. ഒടുവില്‍ ഇരുവര്‍ക്കും റൂക്കും മൂന്ന് കാലാളും വീതമായപ്പോള്‍ ഗെയിം സമനിലയിലേക്ക് നീങ്ങുകയായിരുന്നു. അലിറെസ ഫിറൂഷയും നാല് പോയിന്‍റോടെ മുന്‍പില്‍ നില്‍ക്കുന്നു.
അമേരിക്കയുടെ ഫാബിയാനോ കരുവാനയും ഫ്രാന്‍സിന്റെ മാക്സിം വാചിയര്‍ ലെഗ്രാവും നാല് പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്തുണ്ട്. ഏഴ് റൗണ്ടിനിടയില്‍ മാക്സിം വാചിയര്‍ ലെഗ്രാവുമായും അലിറെസ ഫിറൂഷയുമായി തോല്‍വി ഏറ്റുവാങ്ങിയ ഗുകേഷിന് 2.5 പോയിന്‍റേ ഉള്ളൂ. ഏറ്റവും പിറകിലാണ്. ഏഴാം റൗണ്ടില്‍ യുഎസ് താരം വെസ്ലി സോയും ഗുകേഷും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. വെസ്ലി സോയും മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്താണ്. ലോക കിരീടം നേടിയശേഷം തീരെ ഫോമിലല്ലാത്ത ഗുകേഷിന് ഈ ടൂര്‍ണ്ണമെന്‍റില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചില്ല.
പോളണ്ടിന്റെ ഡൂഡ ജാന്‍ ക്രിസ്റ്റോഫിനെ തോല്‍പിച്ച ഉസ്ബെകിസ്ഥാന്റെ നോഡിര്‍ ബെക് അബ്ദുസത്തോറൊവ് മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്. ഏഴാം റൗണ്ടില്‍ മാക്സിം വാചിയര്‍ ലെഗ്രാവിനെ സമനിലയില്‍ തളച്ച് റൊമാനിയയുടെ ഡീയാക് ബോഗ്ഡന്‍ ഡാനിയേല്‍ മൂന്നര പോയിന്‍റോടെ രണ്ടാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: