എറണാകുളം: നെടുമ്പാശേരിയില്‍ ഐവിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ചു കൊന്ന കേസില്‍ യുവാവിന്റെ മരണ കാരണം തലക്കേറ്റ പരിക്ക്. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുളളത്.തല മതിലിലോ മറ്റോ ഇടിച്ചതായി സംശയം പ്രകടിപ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മറ്റു പരിക്കുകള്‍ ഉണ്ടെന്നും പറയുന്നു.
വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂര കൊലപാതകത്തില്‍ കലാശിച്ചത്. കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരായ എസ് ഐ വിനയ്കുമാര്‍, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഐവിന്‍ ജിജോയെ കാറിന്റെ ബോണറ്റില്‍ ഇടിച്ചിട്ട് പ്രതികള്‍ ഓടിച്ച് പോയത് ഒരു കിലോമീറ്ററോളമാണ്.ഒടുവില്‍ നായത്തോടുള്ള ഇടവഴിയില്‍ ഉപേക്ഷിച്ച് കടന്ന് കളയാന്‍ ശ്രമിക്കവ നാട്ടുകാര്‍ ഇടപെട്ടാണ് പ്രതികളില്‍ ഒരാളെ പിടിച്ചത്.ഐവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കഴിഞ്ഞ രാത്രി 11 മണിയോടെ കാലടി തോബ്ര റോഡിലാണ് ഹോട്ടല്‍ ഷെഫായ ഐവിന്‍ ജിജോയും- സിഐഎസ്എഫ് ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കം ഉണ്ടായത്. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ ഐവിനെ കാര്‍ ഇടിപ്പിച്ചത്.
പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസ് എടുത്തത്. ഇതോടെ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: