ലോകത്തെബാടും പല സ്ഥലങ്ങളിലും ഭീകരാക്രമണങ്ങള്‍ വര്‍ഷങ്ങളായി നടന്നു വരുന്നു. ഭാരതത്തില്‍ പ്രധാനമായും കശ്മീരില്‍ പലരൂപത്തില്‍ ഇതു തലയുയര്‍ത്തുന്നുണ്ട്. 1980 കളുടെ അവസാനത്തിലാണ് ജമ്മു കശ്മീര്‍ കലാപം ആരംഭിച്ചത്. കശ്മീര്‍ സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു അത്. കലാപം ആരംഭിക്കുന്നതിലും അതിനെ ഇസ്ലാമിക തീവ്രവാദമാക്കി മാറ്റുന്നതിലും പാകിസ്ഥാന്റെ പങ്ക് നമുക്ക് നന്നായി അറിയാം. അങ്ങനെ തീവ്രവാദത്തിന്റെ ഉയര്‍ച്ച കശ്മീരി ഹിന്ദുക്കളുടെ പലായനത്തിന് കാരണമായി. തീവ്രവാദം അന്നുമുതല്‍ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
അടുത്ത ദിവസം പഹല്‍ഗാമില്‍ നടന്നത് അമുസ്ലിം വിനോദസഞ്ചാരികള്‍ക്ക് നേരെ നടന്ന ഏറ്റവും ഭയാനകവും പ്രാകൃതവുമായ അക്രമണമാണ്. ഈ ക്രൂര കുറ്റത്തില്‍ പാകിസ്ഥാനിന്റെ ഒപ്പ് വ്യക്തമാണുതാനും. ഭാരതത്തിന്റെ തിരിച്ചടി ഉടനെ തന്നെ ഉണ്ടായി.
മെയ് 23ന് തന്നെ ആദ്യ പ്രതിരോധമായി അഞ്ചു തീരുമാനങ്ങള്‍ എടുത്തു. അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കുള്ള പിന്തുണ പാകിസ്ഥാന്‍ അവസാനിപ്പിക്കുന്നതുവരെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല ഉടമ്പടി ഇന്ത്യ ഉടന്‍ നിര്‍ത്തിവയ്‌ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രധാന അതിര്‍ത്തി കടന്നുള്ള പാത അടച്ചിടുമെന്നും, സാര്‍ക്ക് വിസ ഇളവ് പദ്ധതി പ്രകാരം എല്ലാ പാകിസ്ഥാന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് ഏര്‍പ്പെടുത്തുമെന്നും, മുമ്പ് നല്‍കിയ എല്ലാ വിസകളും റദ്ദാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ പാകിസ്ഥാന്‍ സൈനിക ഉപദേഷ്ടാക്കളെ പുറത്താക്കി, ഇസ്ലാമാബാദിലെ അവരുടെ ഇന്ത്യന്‍ സഹപ്രവര്‍ത്തകരെ പിന്‍വലിച്ചു.
വികസിത ലോകത്തിന്റെ ‘ഉപരോധ യുദ്ധ’വുമായി ബന്ധപ്പെട്ട പരിഷ്‌കൃത നടപടികളില്‍ മാത്രമായിരുന്നു ഇന്ത്യയുടെ അതുവരെയുള്ള പ്രതികരണം.
മെയ് ആറിനു പാതിരാത്രിയിലെ ഓപ്പറേഷന്‍ സിന്ദൂര്‍ ഭാരതത്തിന്റെ ആദ്യ തിരിച്ചടി ആയിരുന്നു. വളരെ കൃത്യമായ വിവരമുള്ള ഒമ്പത് ഭീകരവാദി ക്യാമ്പുകള്‍ നമ്മുടെ സെര്‍വിസിസ് മിസൈല്‍ കൊണ്ട് തകര്‍ത്തു. വമ്പിച്ച നാശനഷ്ടങ്ങളും, തിവ്രവാദികളുടെ അന്ത്യത്തിനും അത് കാരണമായി. വലിയ പൊങ്ങച്ചവും, ഭീഷണിയും നടത്തിയ പാകിസ്ഥാന്‍ ഭരണകൂടം പേടിച്ചു വിറച്ചു,സമാധാനം അഭ്യര്‍ത്ഥിച്ചു, കൂടെ നല്ല തിരിച്ചടി ഉണ്ടാവും എന്ന് പറഞ്ഞു കണ്ണ് ഉരുട്ടി.
മെയ് ഏഴിനു രാത്രി അവര്‍ ഭാരതത്തിന്റെ മുന്‍നിര വീമാനത്താവളങ്ങള്‍, മിലിറ്ററി കേന്ദ്രങ്ങള്‍ മിസൈല്‍സ്, ഡ്രോണ്‍സ് എന്നിവ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചു. പാകിസ്ഥാന്‍ ഭാരതത്തിന്റെ അതിര്‍ത്തിയില്‍ ഉടനീളം വെടിവെപ്പ്, ഷെല്ലിങ് എന്നിവ നടത്തി. മിക്കതും സിവിലിയന്‍ പ്രദേശങ്ങളില്‍ ആയിരുന്നു . എതിരായി ഭാരതം ശക്തമായി പ്രതികരിച്ചു ഭാരതത്തിന്റെ എയര്‍ഫോഴ്സ്, എയര്‍ ഡിഫെന്‍സ് സിസ്റ്റം സുശക്തമായി തന്നെ അതിനെ നേരിട്ടു. പാക്കിസ്ഥാന്റെ മിസൈലുകള്‍, ദ്രോണുകള്‍, അവ റിലീസ് ചെയ്യാന്‍ ഉപയോഗിച്ച എയര്‍ക്രാഫ്റ്റ്കളെ അടിച്ചുവീഴ്‌ത്തി. പാകിസ്ഥാന്റെ പല പ്രധാന എയര്‍ഫോഴ്സ് ഇന്‍സുലേഷനുകളും, ചില പ്രധാന പട്ടാളകേന്ദ്രങ്ങള്‍, എയര്‍ ഡിഫെന്‍സ് യൂണിറ്സ് എന്നിവ മിസൈല്‍ അക്രമണത്തില്‍ തകര്‍ത്തു. പരിഭ്രാന്തരായ പാകിസ്ഥാന്‍ രാജ്യാന്തര മധ്യസ്ഥതയ്‌ക്കായി ആവശ്യപ്പെട്ടു നെട്ടോട്ടം ഓടി. പക്ഷേ, ഭാരതത്തിന്റെ തീരുമാനം ഉറച്ചതായിരുന്നു – നമ്മള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല പാകിസ്ഥാനിലുള്ള ഭീകരവാദ കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. രണ്ടുമൂന്നു തവണ നടന്ന ഉഏങഛ തല സംസാരത്തിനു ശേഷം താല്‍കാലിക യുദ്ധ വീരാമത്തിനായി സമ്മതിച്ചു.
പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ സ്പഷ്ടമാണ്. ഭീകരത ഏത് രൂപത്തില്‍ ആയാലും മാപ്പില്ല. ഭാരതം ശക്തമായി പ്രതികരിക്കും. സേനാവിഭാഗങ്ങള്‍ക്ക് അതിന് എങ്ങനെ, എപ്പോള്‍, എവിടെ, എന്ത് എന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ട്. ഭീകര പ്രവര്‍ത്തനം എന്തായാലും നാം അതിനെ യുദ്ധം എന്ന് കണക്കാക്കി തക്കതായി പ്രതികരിക്കും. കൂടുതല്‍ നടപടികള്‍ പിന്നീട് ഉണ്ടാകുമെന്നാണ് എല്ലാ സൂചന.
ഈ നടപടികള്‍ പാകിസ്ഥാന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ നാശനഷ്ടങ്ങള്‍ വരുത്താനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നു. ഈ ഓപ്പറേഷന്‍ കൊണ്ട് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ മനസ്സിനെ കീഴടക്കുകയും പഹല്‍ഗാമിനു പ്രതികാരം ചെയ്യുകയും ചെയ്യുക എന്ന ലക്ഷ്യം നേടിയെങ്കില്‍ രാജ്യം വിജയിച്ചു എന്നാണ് അര്‍ഥം. സായുധ സേന മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. 72 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്‍ മുട്ടുകുത്തി. അവലോകനത്തിനും ചര്‍ച്ചകള്‍ക്കും സമയം ഉണ്ട്. നമുക്ക് മാതൃരാജ്യത്തെ പിന്തുണയ്‌ക്കാം. ക്രിയാത്മകമായി ചിന്തിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: