ഇംഫാൽ : ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ തീവ്രവാദികൾക്കെതിരെ ഇന്ത്യൻ സൈന്യത്തിന്റെ വൻ നടപടി. പത്ത് തീവ്രവാദികൾ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചന്ദേൽ ജില്ലയിൽ ബുധനാഴ്ചയാണ് അസം റൈഫിൾസും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.
ഈ സമയത്ത് ആയുധധാരികളായ തീവ്രവാദികൾ സൈനികർക്ക് നേരെ വെടിയുതിർത്തു. ഇതിന് പ്രത്യാക്രമണമായി സുരക്ഷാ സേന 10 തീവ്രവാദികളെ വധിക്കുകയായിരുന്നു. ഇവരിൽ നിന്നും നിരവധി ആയുധങ്ങൾ പിടിച്ചെടുത്തു. സ്പിയർ കോർപ്സിന് കീഴിലുള്ള അസം റൈഫിൾസ് യൂണിറ്റ് ആണ് തീവ്രവാദികളെ വകവരുത്തിയത്.
ഈ ഏറ്റുമുട്ടലിനുശേഷം കരസേനയുടെ ഈസ്റ്റേൺ കമാൻഡ് എക്‌സിൽ ഇത് സംബന്ധിച്ച് ഒരു പോസ്റ്റ് പങ്കിട്ടു. ‘ഇന്ത്യ-മ്യാൻമർ അതിർത്തിക്കടുത്തുള്ള ചന്ദേൽ ജില്ലയിലെ ഖെഗ്‌ജോയ് തെഹ്‌സിലിലെ ന്യൂ സാംതാൽ ഗ്രാമത്തിന് സമീപം തീവ്രവാദികളക്കുറിച്ച് പ്രത്യേക ഇന്റലിജൻസ് വിവരം ലഭിച്ചു എന്നും തുടർന്നുള്ള നടപടിയിൽ 10 തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്നുമാണ് പോസ്റ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: