India

ഇന്ത്യ ഞങ്ങൾക്ക് വെള്ളം തരണം ; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണം : അപേക്ഷയുമായി പാകിസ്ഥാൻ കത്ത്

Published by

ന്യൂദൽഹി : സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ. ജലപ്രതിസന്ധി ഭയന്ന് പാകിസ്ഥാൻ ഇന്ത്യയെ ജലം ആവശ്യപ്പെട്ട് സമീപിച്ചിരിക്കുകയാണ്.

കരാർ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാൻ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുർതാസ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയം സെക്രട്ടറിക്ക് കത്തയച്ചതായി റിപ്പോർട്ട്.

പാകിസ്ഥാന്‍ കൃഷിക്കും കുടിവെള്ളത്തിനുമായി സിന്ധു നദിയില്‍ നിന്നും അതിന്റെ പോഷകനദികളില്‍ നിന്നുമുള്ള വെള്ളത്തെയാണ് ആശ്രയിച്ചു വരുന്നത്. ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ച നടപടി പാകിസ്ഥാനിൽ കടുത്ത ജലക്ഷാമത്തിനിടയാക്കും.

പാകിസ്ഥാനുമായി വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും സിന്ധുനദീജല കരാർ മരവിപ്പിച്ച നീക്കത്തിൽ പിന്നോട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം അവസാനിപ്പിക്കുംവരെ കരാർ മരവിപ്പിക്കൽ തുടരാനാണ്‌ ഇന്ത്യയുടെ തീരുമാനം. 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ഒരു ദിവസത്തിനുശേഷം, ഏപ്രിൽ 23 ന് സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയുടെ (സിസിഎസ്) തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കരാർ റദ്ദാക്കിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by