കോഴിക്കോട്: പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു.കൊയിലാണ്ടി കുറുവങ്ങാട് രാവിലെ ഒന്‍പതോടെ ആണ് സംഭവം.
വട്ടാങ്കണ്ടി ബാലന്‍ നായര്‍(75) ആണ് മരിച്ചത്. തൊഴിലാളികള്‍ ചേര്‍ന്ന് പന മുറിക്കുന്നതിനിടെ അപ്രതീക്ഷിതമായി ബാലന്‍ നായരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
കൊയിലാണ്ടി അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സില്‍ ഉടന്‍ തന്നെ ബാലന്‍ നായരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഗിരിജ. മക്കള്‍: ലജീഷ്, വിനീത് പരേതനായ വിവേക്. മരുമകള്‍: ശില്‍പ
പ്രതികരിക്കാൻ ഇവിടെ എഴുതുക: