ന്യൂദല്‍ഹി: ഇന്ത്യാ-പാക് യുദ്ധത്തില്‍ പാകിസ്ഥാനെ പിന്തുണച്ചതില്‍ പ്രതിഷേധിച്ച് തുര്‍ക്കി സര്‍വ്വകലാശാലയുമായുള്ള ബന്ധം ഉപേക്ഷിച്ച് ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി. ദേശീയ സുരക്ഷാപ്രശ്നം ചൂണ്ടിക്കാട്ടിയാണ് തുര്‍ക്കിയിലെ ഇനോനു സര്‍വ്വകലാശാലയുമായുള്ള ധാരണാപത്രം പുനപരിശോധിക്കാന്‍ തീരുമാനമായത്.
തുര്‍ക്കി പാകിസ്ഥാനിലേക്ക് ഡ്രോണുകള്‍ മാത്രമല്ല, സുരക്ഷാ ഉദ്യോഗസ്ഥരെയും അയച്ചുവെന്നാണ് ഇന്ത്യന്‍ സേന നല്‍കുന്ന റിപ്പോര്‍ട്ട്. “സുരക്ഷാ കാരണങ്ങളാല്‍ തുര്‍ക്കിയിലെ ഇനോനു സര്‍വ്വകലാശാലയുമായുള്ള എല്ലാ ബന്ധവും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റദ്ദാക്കി. ജെഎന്‍യു രാജ്യത്തിനൊപ്പം. “- ഇതായിരുന്നു
ജെഎന്‍യു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ്.
പൂനെയില്‍ നിന്നുള്ള നിരവധി ആപ്പിള്‍ ഇറക്കുമതി ബിസിനസുകാര്‍ തുര്‍ക്കിയില്‍ നിന്നുള്ള ആപ്പിളുകള്‍ വില്‍ക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക