ന്യൂദൽഹി : പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച വ്യോമസേനയുടെ ഭുജ് വ്യോമതാവളം സന്ദർശിക്കും. റിപ്പോർട്ട് അനുസരിച്ച് രാജ്‌നാഥ് സിംഗിന്റെ ഈ സന്ദർശനം രണ്ട് ദിവസമായിരിക്കും.
വെള്ളി, ശനി ദിവസങ്ങളിലായിരിക്കും അദ്ദേഹം സൈനികരുമായി സംവദിക്കുക. ഇതിനു പുറമെ പ്രതിരോധ മന്ത്രി ഗുജറാത്തിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തി സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.
അതേ സമയം പാകിസ്ഥാനും ഭീകരർക്കും എതിരെ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിജയകരമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാനെ മുട്ടുകുത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: