Kerala

കടവന്ത്രയില്‍ പഴകിയ ഭക്ഷണം; പിടികൂടിയത് വന്ദേ ഭാരത് അടക്കമുള്ള ട്രെയിനുകളിലേക്ക് വിതരണം ചെയ്യാൻ തയാറാക്കുന്ന ഭക്ഷണം

Published by

കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയ്‌നുകളില്‍ വിതരണം ചെയ്യാന്‍ സൂക്ഷിച്ചിരുന്ന പഴകിയ ഭക്ഷണം പിടികൂടി. കടവന്ത്രയിലെ ‘ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍’ എന്ന സ്ഥാപനത്തില്‍ നഗരസഭ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം.

വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.  ഇതോടെ സ്ഥാപനം അടച്ചുപൂട്ടാൻ തീരുമാനമായി. പരിശോധന നടക്കുമ്പോൾ സ്ഥാപനവുമായി ബന്ധപ്പെട്ടയാരും തന്നെ സ്ഥലത്തില്ലായിരുന്നു.

പ്രദേശത്ത് കനത്ത ദുർഗന്ധം അനുഭവപ്പെട്ടതോടെയായിരുന്നു നാട്ടുകാർ പരാതി നൽകിയത്. സ്ഥാപനത്തിന്റെ മാലിന്യം അടുത്തുള്ള തോടുകളിലേക്കാണ് ഒഴുക്കുന്നതെന്നും സഹിക്കാൻ കഴിയാത്ത ഗന്ധമാണെന്നും കോർപ്പറേഷൻ കൗൺസിലർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by