കൊച്ചി: ഭാരതം ലോകത്തിനുകൊടുത്ത ശക്തമായ സന്ദേശമാണ് ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍. രാജ്യം യുദ്ധ സാഹചര്യം അഭിമുഖീകരിക്കുമ്പോള്‍ രാഷ്‌ട്രമനസിനൊപ്പം നില്‍ക്കാതെ ആത്മവീര്യം കെടുത്തുന്ന നടപടികളാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. വിശ്വ സംവാദ കേന്ദ്രത്തിന്റെ നാരദ ജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പൊതുജീവിതത്തില്‍ ആര്‍ജവവും തലയെടുപ്പോടെയും പൊതുപ്രവര്‍ത്തകര്‍ക്ക് മഹാമാതൃകയാണ് പ്രൊഫ. എം.പി. മന്മഥനെന്ന് സഞ്ജയന്‍ പറഞ്ഞു. സത്യദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സാമാജിക ജീവിതത്തെ കെട്ടിപ്പടുക്കുകയാണ് അദ്ദേഹം ചെയ്തത്.
ചടങ്ങില്‍ പ്രസിദ്ധ സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ അധ്യക്ഷത വഹിച്ചു. മനസിനെ യുവത്വത്തിലേക്ക് കൊണ്ടുവന്ന് സ്വപ്‌നം കാണുവാന്‍ നമുക്കാവണമെന്ന് മോഹനവര്‍മ്മ പറഞ്ഞു. വാക്കുകളുടെ അര്‍ത്ഥം മാത്രമല്ല ഗുണവും മണവും പകര്‍ന്ന് കമ്മ്യൂണിക്കേഷന്‍ നടത്തുവാന്‍ പ്രൊഫ. എം.പി. മന്മഥന് സാധിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. മാധ്യമരംഗത്ത് അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയ എം. രാജശേഖരപ്പണിക്കരെ ആദരിച്ചു.
പ്രൊഫ. എം.പി. മന്മഥന്‍ സ്മാരക മാധ്യമ അവാര്‍ഡുകള്‍ നിതിന്‍ അംബുജനും എം.എ. അബ്ദുള്‍ നാസറിനും സമ്മാനിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.വി. ബെന്നി, ഓര്‍ഗനൈസര്‍ വാരിക കേരള ലേഖകന്‍ ടി. സതീശന്‍, ഷൈജു ശങ്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: