India

പാകിസ്താൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ഇസ്‌ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ പുറത്താക്കി പാകിസ്താൻ

Published by

ലഹോർ: ഇസ്‌ലാമാബാദ് ഇന്ത്യൻ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനെ പാകിസ്താൻ പുറത്താക്കി. 24 മണിക്കൂറിനുള്ളിൽ രാജ്യംവിടാനാണ് നിർദേശം. ഡൽഹിയിലെ പാക് ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കിയതിനു പിന്നാലെയാണ് നടപടി. ഉടനടി രാജ്യംവിടാനുള്ള നിർദേശമാണ് ഇന്ത്യയും നൽകിയത്.

പദവിക്കുനിരക്കാത്ത പ്രവൃത്തിയിലേർപ്പെട്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിതെന്നാണ് പാക് അവകാശവാദം. രാജ്യത്തിന് അസ്വീകാര്യനായ വ്യക്തിയായി (പെഴ്‌സോണ നോൺ ഗ്രാറ്റ) പ്രഖ്യാപിച്ചാണ് നടപടി. ചാരപ്രവൃത്തിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പാക് പഞ്ചാബിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരുമായി ജീവനക്കാരന് ബന്ധമുണ്ടെന്ന്‌ ആരോപണമുയർന്നിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by