India

പാകിസ്ഥാനെ സഹായിച്ച തുർക്കി, അസർബൈജാൻ രാജ്യങ്ങളിലേയ്‌ക്ക് ഇനി ബുക്കിംഗ് ഉണ്ടാവില്ല : ബഹിഷ്ക്കരിച്ച് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ

Published by

ന്യൂദൽഹി : പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ടൂർ ബുക്കിംഗുകൾ സ്വീകരിക്കില്ലെന്ന് ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാർ. ഇന്ത്യയ്‌ക്കെതിരായ നീക്കത്തിൽ പാകിസ്ഥാനെ സഹായിച്ച രാജ്യങ്ങളായ തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ള നിന്നുള്ള ബുക്കിംഗുകൾ സ്വീകരിക്കില്ലെന്നാണ് ടൂർ ഓപ്പറേറ്റർമാർ തീരുമാനിച്ചിരിക്കുന്നത് .ഇതിനായി ഗുജറാത്തിലെ ടൂർ ഓപ്പറേറ്റർമാരുടെ ഓൺലൈൻ യോഗം നടന്നു. അതിൽ തുർക്കിയിലേക്കും അസർബൈജാനിലേക്കും ടൂർ പാക്കേജുകൾ ബുക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചു.

2024-ൽ 2.75 ലക്ഷം ഇന്ത്യക്കാർ തുർക്കി സന്ദർശിച്ചപ്പോൾ 2.5 ലക്ഷം പേർ അസർബൈജാനിലെ ബാക്കു സന്ദർശിച്ചു. 2022-2024 വർഷത്തിൽ അസർബൈജാനിലെ ബാക്കുവിലേക്കുള്ള ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണം 68 ശതമാനം വർദ്ധിച്ചു . തുർക്കിയിലെ ഇന്ത്യക്കാരുടെ ശരാശരി താമസം 7 മുതൽ 10 ദിവസം വരെയാണ്.

തങ്ങളുടെ തീരുമാനം മൂലം എത്രത്തൊക്കെ സാമ്പത്തിക നഷ്ടം ഉണ്ടായാലും ഇതിൽ നിന്ന് പിന്മാറില്ലെന്നും , എല്ലാത്തിലും വലുത് തങ്ങൾക്ക് സ്വന്തം രാജ്യമാണെന്നും ടൂർ ഓപ്പറേറ്റർമാർ പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by