ന്യൂദല്‍ഹി: മിനിറ്റിന് മിനിറ്റിന് മോദി സര്‍ക്കാരിനെയും ഓപ്പറേഷന്‍ സിന്ദൂറിനെയും ഇന്ദിരാഗാന്ധിയെയും അനുകൂലിച്ചും പ്രതികൂലിച്ചും പറഞ്ഞ് ശശി തരൂര്‍ എംപി. എന്താണ് ഈ ഓന്തിനെപ്പോലെ നിറം മാറുന്ന അഭ്യാസിത്തിന് പിന്നിലെ ഉദ്ദേശ്യമെന്തെന്ന് സോഷ്യല്‍ മീഡിയ.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശശി തരൂര്‍ ഓപ്പറേഷന്‍ സിന്ദൂറിനെയും ഇന്ദിരാഗാന്ധിയെയും കുറിച്ച് തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിനെ അനുകൂലിച്ചിരുന്നു ശശി തരൂര്‍. പിന്നീട് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയായിരുന്നു യഥാര്‍ത്ഥ ധീരയെന്നും മോദി സര്‍ക്കാര്‍ ഭീരുത്വം ഉള്ളതാണെന്നും പറഞ്ഞ് കോണ്‍ഗ്രസുകാര്‍ വീരവാദം മുഴക്കിയപ്പോള്‍ തരൂര്‍ മോദിയെ അനൂകൂലിച്ച് രംഗത്ത് വന്നു. ഇന്ദിരാഗാന്ധിയുടെയും മോദിയുടെയും കാലത്തെ പാകിസ്ഥാനുകള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും മോദിയുടെ കാലത്തെ പാകിസ്ഥാന്‍ ആണവശക്തിയാണെന്നും ഒക്കെ തട്ടിവിട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേര് നല്ലതാണെന്ന് സമ്മതിക്കുന്ന ശശിതരൂര്‍ പക്ഷെ പേരുകള്‍ കൊണ്ട് കളിക്കുന്നതില്‍ ഈ സര്‍ക്കാര്‍ മിടുക്കരാണെന്ന് കുത്താനും ശശി തരൂര്‍ മടിക്കുന്നില്ല.
“അധികം കഴിയും മുന്‍പ് ഇന്ദിരാഗാന്ധി ധീരവനിതയാണെന്നും 1971ലേത് വലിയ നേട്ടമാണെന്നും ഈ പ്രദേശത്തിന്റെ ഭൂപടം തന്നെ ഇന്ദിരാഗാന്ധി മാറ്റിയെഴുതിയെന്നും പറഞ്ഞ് ഇന്ദിരാഗാന്ധിയെ വെള്ളപൂശാനും ശശി തരൂര്‍ മടിച്ചില്ല. 1971ല്‍ ബംഗ്ലാദേശിനെ മോചിപ്പിക്കണമെന്നത് ധാര്‍മ്മിക ഉത്തരവാദിത്വമായിരുന്നു. അതാണ് ഇന്ദിരാഗാന്ധി ചെയ്തത്.-ശശി തരൂര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: