India

പഹല്‍ഗാം ഭീകരാക്രമണത്തിന് പകരം വീട്ടി സൈന്യം; പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ ഏറ്റുമുട്ടലില്‍ വധിച്ച് ഇന്ത്യന്‍ സേന

:പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ വധിച്ച് ഇന്ത്യന്‍ സേന. കശ്മീരിലെ ഷോപിയാനില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഷാഹിദ് കുട്ടെയെ വധിച്ചത്.

Published by

ന്യൂദല്‍ഹി :പഹല്‍ഗാം ഭീകരാക്രമണത്തിലെ പ്രധാന ഭീകരന്‍ ഷാഹിദ് കുട്ടെയെ (Shahid Kuttay) വധിച്ച് ഇന്ത്യന്‍ സേന. കശ്മീരിലെ ഷോപിയാനില്‍ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് ഷാഹിദ് കുട്ടെയെ വധിച്ചത്.

ആകെ മൂന്ന് പേരെയാണ് സൈന്യം വധിച്ചത്. അതില്‍ ഷാഹിദ് കുട്ടെ ഉണ്ടായിരുന്നു എന്ന് പിന്നീട് സൈന്യം സ്ഥിരീകരിച്ചു. ദ റെസിസ്റ്റന്‍സ് ഫോഴ്സ് (ടിആര്‍എഫ്) എന്ന ഭീകരസംഘടനയുടെ മേധാവിയാണ് ഷാഹിദ് കുട്ടെ. ലഷ്കര്‍ ഇ ത്വയിബയുമായി ബന്ധപ്പെട്ട ഭീകരസംഘടനയാണ് ടിആര്‍എഫ്.

സിൻപഥേർ കെല്ലർ പ്രദേശത്ത് ചൊവ്വാഴ്ച സൈന്യം നടത്തിയ ഓപ്പറേഷനെ ഓപ്പറേഷന്‍ കെല്ലര്‍ എന്് പേരിട്ടിരുന്നു. ഈ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരനെ വധിച്ചതെങ്കിലും ഇത് ഷാഹിദ് കുട്ടെ ആണെന്ന വാര്‍ത്ത സൈന്യം പിന്നീടാണ് പുറത്തുവിട്ടത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി കരുതപ്പെടുന്ന ആദിൽ ഹുസൈൻ തോക്കർ, അലി ഭായ്, ഹാഷിം മൂസ എന്നിവരെ പിടികൂടുന്നതിനായി സുരക്ഷാ ഏജൻസികൾ പോസ്റ്ററുകൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇവിടെ സൈന്യവും ഒളിച്ചിരുന്ന ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ ആരംഭിച്ചത്. .

കശ്മീരിലെ ഷോപിയാനിലെ അല്‍ഷിപോര പ്രദേശത്ത് തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സേനയും ജമ്മു കശ്മീര്‍ പൊലീസും സിആര്‍പിഎഫും സംയുക്തമായി പ്രദേശം വളയുകയായിരുന്നു. പിന്നീട് മണിക്കൂറുകളോളം തുടര്‍ച്ചയായി തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവെയ്പ് നടന്നു. ഒടുവില്‍ ആണ് മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്.

വിശ്വസനീയമായ വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസത്തെ തന്റെ പ്രസംഗത്തിൽ പഹൽഗാമിലെ തീവ്രവാദികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നത് ഇന്ത്യയുടെ പ്രതിബദ്ധതയാണെന്ന് പറഞ്ഞിരുന്നു. ഈ മൂന്ന് ഭീകരരെ പിടികൂടുന്നതിനായി സുരക്ഷാ സേന തുടർച്ചയായി ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക