India

സമൂഹമാധ്യമങ്ങളില്‍ വൈറലായി മോദിയുടെ താക്കീത്….’ഘര്‍ മെം ഗുസ് കെ മാരേംഗെ’…’ഇനി വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’

ആദംപൂരില്‍ സൈനിക ക്യാമ്പില്‍ ഇന്ത്യന്‍ സൈനികരോടൊത്ത് സമയം ചെലവഴിക്കുന്നതിനിടയില്‍ മോദി പാക് ഭീകരര്‍ക്ക് നല്‍കിയ താക്കീത് വൈറലായി. 'ഘര്‍ മെം ഗുസ് കെ മാരേംഗെ....' എന്നായിരുന്നു മോദിയുടെ താക്കീത്. .'ഇനി ഭീകരവാദവുമായി അതിര്‍ത്തി കടന്ന് വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും' - ഇതായിരുന്നു മോദി നല്‍കിയ താക്കീത്.

Published by

ന്യൂദല്‍ഹി: ആദംപൂരില്‍ സൈനിക ക്യാമ്പില്‍ ഇന്ത്യന്‍ സൈനികരോടൊത്ത് സമയം ചെലവഴിക്കുന്നതിനിടയില്‍ മോദി പാക് ഭീകരര്‍ക്ക് നല്‍കിയ താക്കീത് വൈറലായി. ‘ഘര്‍ മെം ഗുസ് കെ മാരേംഗെ….’ എന്നായിരുന്നു മോദിയുടെ താക്കീത്. .’ഇനി ഭീകരവാദവുമായി അതിര്‍ത്തി കടന്ന് വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും’ – ഇതായിരുന്നു മോദി നല്‍കിയ താക്കീത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സേന ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന മൂന്ന് ഭീകരസംഘടനകളുടെ കേന്ദ്രങ്ങളിലാണ് ബോംബിട്ടത്. പക്ഷെ ഇനി ഇന്ത്യയ്‌ക്കെതിരെ പ്രകോപനം ഉണ്ടാക്കിയാല്‍ ഭീകരവാദികളുടെ വീട്ടില്‍ കയറി അടിക്കുമെന്ന മോദിയുടെ ശക്തമായ താക്കീത് ഭാരതീയര്‍ സമൂഹമാധ്യമങ്ങളില്‍ ഏറ്റെടുക്കുകയായിരുന്നു.

മോദിയുടെ പ്രസംഗത്തിന്റെ ഈ ഭാഗം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ‘ഘര്‍ മെം ഗുസ് കെ മാരേംഗെ…ഓര്‍ ബചാനെ കാ ഏക് മോകാ തക് നഹിം ദേംഗാ’ (ഇനി ഭീകരാവാദവുമായി അതിര്‍ത്തി കടന്ന് വന്നാല്‍ ഭീകരരെ വീട്ടില്‍ കയറി അടിക്കും, അതില്‍ രക്ഷപ്പെടാന്‍ അവസരം പോലും കൊടുക്കില്ല’ എന്നായിരുന്നു മോദിയുടെ ശക്തമായ താക്കീത്. .

ഈ പ്രസംഗത്തില്‍ പാകിസ്ഥാന്‍ സേനയെയും മോദി പരിഹസിക്കാന്‍ മറന്നില്ല. ‘ഭീകരര്‍ വിശ്വസിക്കുന്നത് പാകിസ്ഥാന്‍ സേനയെയാണ്. ഈ പാകിസ്ഥാന്‍ സേന ഇന്ത്യയുടെ വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും കരസേനയ്‌ക്കും മുന്‍പില്‍ തോറ്റ് മണ്ണ് കപ്പി’- സൈനികരെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by